www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒറ്റയ്ക്ക് താമസിച്ചിരുന്നയാൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Share it:



ഇടുക്കി: വീട്ടുകാരുമായി പിണങ്ങി ഒറ്റക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കുത്തുങ്കൽ പള്ളിക്കുന്ന് ഈട്ടിയാങ്കൽ കുര്യാച്ചൻ മാത്യു (55)വാണ് മരിച്ചത്. നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു. പള്ളിക്കുന്നിലെ വീട്ടിൽ ഒറ്റക്കായിരുന്നു താമസം.  

രണ്ട് ദിവസമായി ഇയാളെ പുറത്തേക്ക് കാണത്തതിനെത്തുടർന്ന് സമീപവാസിയായ യുവാവ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഹൃദയാഘാതമാണ് മണകാരണമെന്നാണ് പ്രാധമിക നിഗമനം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

വളർത്തു നായയെ ഓട്ടോറിക്ഷ കയറ്റി കൊന്നു; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വളർത്തു നായയെ ഓട്ടോറിക്ഷ കയറ്റി കൊന്ന സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ഒക്ടോബർ മൂന്നിന് രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. 

ഇതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് പൊലീസ് നടപടിയുമായി രംഗത്തെത്തിയത്. പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെന്ന് വിളിപ്പേരുള്ള നായയെയാണ് അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓട്ടോ കയറ്റിയിറക്കിയത്. ഗുരുതരമായി പരുക്കേറ്റിട്ടും പ്രാണനും കൊണ്ടോടിയ നായ അന്നുതന്നെ ചത്തിരുന്നു. പ്രദേശവാസികൾ സംസ്കരിച്ച നായയുടെ മൃതദേഹം പൊലീസ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. 

മൃഗങ്ങൾക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് മെഡിക്കല്‍ കോളെജ് പൊലീസ് സന്തോഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശവാസികളും ഇയാൾക്കെതിരെ മൊഴി നല്‍കിയിരുന്നു. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Share it:

Idukki

Post A Comment: