www.superprimetime.com

Total Pageviews

44,994,817

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ട് സഹോദരിമാരെ കുത്തിക്കൊന്ന് 15 കാരൻ; അമ്മയ്ക്ക് ഗുരുതര പരുക്ക്

Share it:



മസ്‌കത്ത്: രണ്ട് സഹോദരിമാരെ 15 കാരൻ കുത്തി കൊലപ്പെടുത്തി. അമ്മയ്ക്ക് ഗുരുതര പരുക്ക്. ഒമാനിലാണ് സംഭവം നടന്നത്. മുസന്ദം ഗവർണറേറ്റിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട വിവരം റോയൽ ഒമാൻ പൊലീസാണ് അറിയിച്ചത്.  

ഖസ്‍ബ വിലായത്തിലത്തിലാണ് കൊലപാതകം നടന്നത്. 15 കാരൻ അമ്മയെയും രണ്ട് സഹോദരിമാരെയും ആക്രമിക്കുകയായിരുന്നു. ഇതിനു കാരണം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ പിന്നീട് അപകട നില തരണം ചെയ്‍തു. കേസ് നടപടിക്രമങ്ങൾ പൂർത്തികരിച്ചു വരുന്നതായും പൊലീസിന്‍റെ പ്രസ്‍താവനയിൽ പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഇന്ധനവില വീണ്ടും വർധിച്ചു; ഈ മാസം ഡീസലിനു കൂടിയത് 9 രൂപ

കൊച്ചി: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 108.55 രൂപയും ഡീസല്‍ 102.40 രൂപയുമായി. തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35 രൂപയും കോഴിക്കോട് പെട്രോളിന് 108.82 രൂപയും ഡീസലിനു 102.66 രൂപയുമാണ് ഇന്നത്തെ വില. 

ഇന്നത്തെ വർധനവോടെ ഈ മാസം മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ ഒൻപതു മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 


Share it:

Gulf

Post A Comment:

Also Read

ഓരോ മിനിറ്റിലും നാല് സ്ത്രീകൾക്ക് സ്‌തനാർബുദം കണ്ടെത്തുന്നു; പുതിയ കണക്കുകൾ ഇങ്ങനെ

സ്ത്രീകളിലെ സ്തനാർബുദ സാധ്യത അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനങ്ങൾ. ലോകമെമ്പാടുമുള്