ഹൈദരാബാദ്: ഉറങ്ങിക്കിടന്ന മൂന്നു വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. ജഗ്തിയാലിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. വീടിന്‍റെ മേൽക്കൂരയിൽ നിന്നും പാമ്പ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭയന്നു പോയ കുട്ടി പാമ്പിനെ വലിച്ചെറിയാൻ ശ്രമിച്ചെങ്കിലും കടിയേറ്റു.
മാതാപിതാക്കളും അയൽവാസികളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ നില ഗുരുതരമായതിനാൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും തുടർന്ന് ജഗ്തിയാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
 
 
 
 
 
 
 

 
Post A Comment: