www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒരേ കാമുകനിൽ നിന്നും ഒന്നിച്ച് ഗർഭിണിയാകാനൊരുങ്ങി ഇരട്ട സഹോദരിമാർ

Share it:



പെർത്ത്: ഒരേ കാമുകനിൽ നിന്നും ഒരുമിച്ചു ഗർഭിണിയാകാൻ തയാറെടുത്ത് ഇരട്ട സഹോദരിമാർ. ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നുള്ള അന്നയും ലൂസി ഡിസിങ്യൂവുമാണ് വാർത്തകളിൽ ഇടം നേടിയ ഇരട്ട സഹോദരിമാർ. ഇരുവർക്കും 35 വയസാണ് പ്രായം. ലോകത്തിലെ തന്നെ ഏറ്റവും സാമ്യമുള്ള ഇരട്ടകളാണ് തങ്ങളെന്നാണ് ഇവരുടെ അവകാശ വാദം. 

എല്ലാ കാര്യവും ഒരുമിച്ചു ചെയ്യുന്ന ഇവർ പ്രണയിച്ചതും ഒരാളെതന്നെയാണ്. ഈ പങ്കാളിയിൽ നിന്നും ഒരുമിച്ചു ഗർഭം ധരിക്കാനുള്ള ഇവരുടെ നീക്കമാണ് ഇപ്പോൾ വാർത്തയാകുന്നത്. 2012 മുതലാണ് ഇവർ കാമുകനായ ബെൻ ബൈണുമായി ഡേറ്റിങ് ആരംഭിച്ചത്. കഴിഞ്ഞ 10 വർഷത്തോളമായി ഇവർ ബെൻ ബൈണിനൊപ്പമാണ് താമസം. ദിസ് മോർണിങ് എന്ന ഷോയിൽ തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തിയതിലൂടെയാണ് ഇരട്ട സഹോദരിമാർ വാർത്താ താരമായത്.  

ഐവിഎഫ് വഴി ഗർഭധാരണം നടത്താനാണ് അവരുടെ പദ്ധതി.  ജീവിതത്തിൽ എല്ലാ കാര്യവും അവർ ഒരുമിച്ചാണ് ചെയ്യുന്നതെന്ന് ഇരട്ടകൾ പറയുന്നു. അവർ പിരിഞ്ഞിരുന്നിട്ടില്ല എന്നും, ഒരിക്കലും അവരെ വേർപ്പെടുത്താനാകില്ലെന്നും ഇരട്ടകൾ കൂട്ടിച്ചേർക്കുന്നു. ഞങ്ങൾ ഒരുമിച്ച് കുളിക്കുന്നു. ഒരുമിച്ച് മേക്കപ്പ് ചെയ്യുന്നു. ഞങ്ങൾ ആഹാരം കഴിക്കുന്നതും, ഉറങ്ങാൻ പോകുന്നതും എല്ലാം ഒരുമിച്ചാണ്. ഇത് ഭ്രാന്തായി തോന്നാം, പക്ഷേ ഇങ്ങനെയാണ് ഞങ്ങൾ. തുടർന്നും ഇതുപോലെ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ ഒരു വ്യക്തിയായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷോയിൽ സഹോദരിമാർ പറഞ്ഞു.

 

മൂന്നുപേർക്കും ഉറങ്ങാൻ ഒരു കിംഗ്സൈ‍സ് കട്ടിലും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അവർ മൂവരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഓസ്ട്രേലിയൻ നിയമം അനുസരിച്ച് ബഹുഭാര്യാത്വം ക്രിമിനൽക്കുറ്റമാണ്. അതുകൊണ്ടു തന്നെ വിവാഹിതരാകാനുള്ള അവരുടെ മോഹം പൂവണിയാതെ പോകുന്നു. 

ജീവിതത്തിലെ എല്ലാം ഒരുമിച്ച് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുമിച്ച് പ്രായമാകും, ഒരുമിച്ച് മരിക്കുകയും ചെയ്യുമെന്നും സഹോദരിമാർ പറഞ്ഞു. ഒരുമിച്ച് പിറന്ന് വീണ അവർ തങ്ങളെ ഒരുതരത്തിലും ആളുകൾ വേറിട്ട് കാണരുതെന്ന വാശിയിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ശസ്ത്രക്രിയകൾ ചെയ്ത് തീർത്തും തിരിച്ചയറിയാൻ സാധിക്കാത്ത വിധം സാമ്യമുള്ളവരായി മാറുകയായിരുന്നു.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

തെളിവ് ലഭിച്ചു; വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യം 

കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. പരാതി സാധൂകരിക്കുന്ന തെളിവുകൾ പനമ്പിള്ളിയിലെ ബോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലഭിച്ചതായി കമ്മിഷ്ണർ വ്യക്തമാക്കി. ഇതോടെ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. 

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മിഷ്ണർ കൊച്ചിയിൽ വ്യക്തമാക്കി. 

ഇതിനിടെ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ  രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ  പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ്  വിജയ് ബാബു വിദേശത്തേക്ക് പോയത്. 

ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പൊലീസ് കേസെടുത്തു.


Share it:

Viral

world

Post A Comment:

Portable Mini Air Cooler Fan with LED Light