www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വീടിനു തീ പിടിച്ച് ദമ്പതികൾ മരിച്ചു; മകൾക്ക് ഗുരുതര പരുക്ക്

Share it:



ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.  മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4


Share it:

Idukki

Post A Comment: