മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും പ്ലാറ്റ് ഫോമിലേക്ക് ചാടിയിറങ്ങുന്നതിനിടെ വീണ പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപെട്ടു. മുംബൈയിലാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ ഓടിത്തുടങ്ങുമ്പോഴാണ് സംഭവം.
ട്രെയിൻ ഓടി തുടങ്ങിയപ്പോൾ പെൺകുട്ടി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതും ഇതിനിടെ വീഴുന്നതും കാണാം. റെയിൽവെ ഗാർഡിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പെൺകുട്ടിയെ പൊടുന്നനെ വലിച്ചു മാറ്റുകയായിരുന്നു. ഇതിനിടെ മറ്റൊരു ബോഗിയിൽ നിന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടിയ രണ്ടു പെൺകുട്ടികളും പ്ലാറ്റ് ഫോമിൽ വീഴുന്നത് വീഡിയോയിൽ വ്യക്തമാണ്.
മുംബൈയിലെ ജോഗേശ്വരി റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. സമയോചിതമായ ഇടപെടൽ നടത്തിയ ഹോം ഗാർഡിന് പാരിതോഷികം നൽകിയതായി പൊലീസ് കമ്മിഷ്ണർ ക്വാസർ ഖാലിദ് പറഞ്ഞു. Home Guard Altaf Shaikh working @grpmumbai saved the life of a lady passenger who fell down during boarding a suburban train at Jogeshwari station on 16/4/22. He is being rewarded for his presence of mind, alertness & dedication to duty @drmbct @DGPMaharashtra @Dwalsepatil pic.twitter.com/1td8B7YLOp
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
മോട്ടോ ജി52 ഇന്ത്യയിൽ
മുംബൈ: മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു. ഒഎൽഇഡി ഡിസ്പ്ലേയും അതിവേഗ ചാർജിങ് ബാറ്ററിയും പോലുള്ള മികച്ച ഫീച്ചറുകളാണ് മോട്ടോ ജി52 ന്റെ പ്രത്യേകത. 15,000 രൂപയിൽ താഴെ വാങ്ങാവുന്ന ഓലൈഡ് ഡിസ്പ്ലൈ ഫോണുകളിൽ ഒന്നായിരിക്കും ഇത്.
മോട്ടറോള മോട്ടോ ജി 52ന്റെ 4 ജിബി റാം വേരിയന്റിന് 14,499 രൂപയും, 6 ജിബി വേരിയന്റിന് 16,499 രൂപയുമാണ് വില. മെയ് മൂന്നിന് ഫ്ലിപ് കാർട്ടിൽ ആദ്യ വിൽപന ആരംഭിക്കും. പേയ്മെന്റുകൾക്കായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ ക്യാഷ് ബാക്കിന് അർഹതയുണ്ട്. പോർസലൈൻ വൈറ്റ്, ചാർക്കോൾ ഗ്രേ, എന്നീ നിറങ്ങളിൽ ലഭ്യമാണ്.
6.6 ഇഞ്ച് ഫുൾ എച്ച്ഡി ഒഎൽഇഡി ഡിസ്പ്ലൈ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും പ്രത്യേകതയാണ്. മുകൾ ഭാഗത്ത് മധ്യത്തിലായി പഞ്ച് -ഹോൾ ഉണ്ട്. അതിനുള്ളിൽ 16 മെഗാ പിക്സൽ സെൽഫി ക്യാമറയുണ്ട്. 6 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടോ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. 30 വാൾട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി.
ആൻഡ്രോയിഡ് 12 ആണ് ഒഎസ്. മോട്ടോ ജി 52 വിന് സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനറും ഡോൾബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. പിന്നിൽ 50 മെഗാ പിക്സലിന്റെ പ്രൈമറി ക്യാമറയുണ്ട്. എട്ട് മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാ പിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും ഇതിനൊടൊപ്പമുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും മറ്റൊരു സവിഷേതയാണ്. ഫോണിന് ഐപി 52 റേറ്റഡ് ബോഡിയും ഉണ്ട്. അതുകൊണ്ടു തന്നെ വെള്ളം തെറിക്കുന്നതിനെ എളുപ്പത്തിൽ ചെറുക്കാൻ കഴിയും.
Post A Comment: