www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കൈകഴുക്കാൻ പുറത്തേക്കിറങ്ങിയ മൂന്നാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Share it:



തൃശൂർ: കൈകഴുകാൻ പുറത്തേക്കിറങ്ങിയ മൂന്നാം ക്ലാസ് വിദ്യാർഥിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റത്തൂർ കുന്നിൽ നിഷ പ്രകാശ് ദമ്പതികളുടെ ഏക മകൻ  ആകർഷ് (എട്ട്) ആണ് മരിച്ചത്. കൊടകര എൽ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. 

വ്യാഴാഴ്ച്ച വൈകീട്ട് നാലോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഛൻ കൊണ്ടുവന്ന പലഹാരം കഴിക്കാൻ കൈകഴുകാൻ പുറത്തിറങ്ങിയതായിരുന്നു ആകർഷ്. കൈകഴുകാൻ പോയ കുട്ടി തിരിച്ച് വരുന്നത് കാണാതെ വീട്ടുകാർ തിരഞ്ഞ് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ എർത്ത് കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. പഴയവീടായതിനാൽ തന്നെ മൺചുമരിൽ ആണിയടിച്ച നിലയിലായിരുന്നു എർത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. സംഭവത്തിൽ കൊടകര ഇലക്ട്രിക്കൽ സെക്ഷൻ എൻജിനിറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


Share it:

Kerala

Post A Comment: