www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീഡിപ്പിച്ചു ഗർഭിണിയാക്കിയ മകളുടെ ഗർഭം അലസിപ്പിക്കാൻ പോയ പിതാവ് അറസ്റ്റിൽ

Share it:



കാസർകോട്: സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ഗർഭഛിദ്രം നടത്താൻ കൊണ്ടുപോയ അഛൻ അറസ്റ്റിൽ. 16 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടി രണ്ട് മാസം ഗർഭിണിയാണ്. കുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ മംഗലാപുരത്തെ ആശുപത്രിയിലെത്തിയ പ്രതിയെ ഇവിടെ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ ഇവിടെ നിന്ന് മുങ്ങി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പ്രതി ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിച്ചപ്പോഴാണ് പ്രതി മംഗലാപുരത്താണെന്ന വിവരം അറിഞ്ഞത്.

കാഞ്ഞങ്ങാട് ഗർഭഛിദ്രം നടത്താൻ കഴിയാത്തതിനാൽ ഈ ലക്ഷ്യത്തിനായി മംഗലാപുരത്തേക്ക് പോയതായിരുന്നു ഇരുവരും. പിന്നാലെ പോയ പൊലീസ് മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും പ്രതിയെ പിടികൂടിയെന്നാണ് വിവരം. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

തിരക്കഥാ കൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി: മലയാളിയുടെ മനസിനെ തൊട്ടറിഞ്ഞ തിരക്കഥാ കൃത്ത് ജോൺ പോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസത്തിനൊപ്പം രക്തത്തിലെ ഓക്‌സിജന്‍റെ അളവും കുറഞ്ഞതോടെ രണ്ട് മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. 

ക്രിട്ടിക്കൽ കെയർ ടീമിന്‍റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.

കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്‍ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 


Share it:

Crime

Mostreaded

Post A Comment: