www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വരന്‍റെ തലക്കിട്ട് കൊട്ടി വധു; വീഡിയോ

Share it:



വിവാഹ ചടങ്ങുകളിലെ രസകരമായ കാഴ്ച്ചകൾ സൈബർ ലോകത്ത് വൈറലാകുന്നത് പുതുമയല്ല. ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വിവാഹ വേദിയിൽ മറ്റൊരു പെൺകുട്ടിയുമായി സംസാരിച്ചിരിക്കുന്ന വരന്‍റെ തലക്കിട്ട് വധു ഒന്നു കൊടുക്കുന്നതാണ് വീഡിയോ.

വിവാഹ ശേഷം വധുവും വരനും വേദിയിൽ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തുടർന്ന് വരൻ സമീപത്ത് വന്നിരിക്കുന്ന മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കുന്നത് കാണാം. വളരെയധികം ആസ്വദിച്ചാണ് വരനും പെൺകുട്ടിയും സംസാരിക്കുന്നത്. ഇതിനിടെ വരനെ വധു തട്ടി വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വരൻ അത് കാര്യമാക്കിയില്ല.

ഇതോടെ വധു വരനൊപ്പമിരിക്കുന്ന പെൺകുട്ടിയെ എത്തി നോക്കുന്നതും തൊട്ടു പിന്നാലെ വരന്‍റെ തലക്കിട്ട് ഒന്നു കൊടുക്കുന്നതുമാണ് വീഡിയോയിൽ. ഉടൻ തന്നെ വരൻ പെൺകുട്ടിയുടെ സമീപത്തു നിന്നും വരന്‍റെ സമീപത്തേക്ക് നീങ്ങിയിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

തട്ട് കൊടുത്തപ്പോഴാണ് വധുവിന് സംഭവം റെക്കോർഡാണല്ലോ എന്ന് കത്തിയത്. ഇതോടെ വധുവും വരനും സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടിയും പൊട്ടിച്ചിരിക്കുന്നതും ദൃശ്യത്തിലുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ഇതിനോടകം 19 ലക്ഷത്തിലധികം പേരാണ് കണ്ടത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ് 

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം  ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500  രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്. 

പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം,  എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.



Share it:

Viral

Post A Comment: