www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊളെജ് വിദ്യാർഥിനികൾ തമ്മിൽ നടു റോഡിൽ കൂട്ടത്തല്ല്

Share it:



ചെന്നൈ: കോളെജ് വിദ്യാർഥിനികൾ തമ്മിൽ ബസ് സ്റ്റോപ്പിൽ കൂട്ടത്തല്ല്. ചെന്നൈയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഇന്നലെയായിരുന്നു സംഭവം. വടക്കന്‍ ചെന്നൈയില്‍ ന്യൂ വാഷര്‍മന്‍പേട്ട് ബസ് സ്റ്റോപ്പിലാണ് പെൺകുട്ടികൾ തമ്മിൽ തല്ലുണ്ടായത്. വിദ്യാർഥിനികള്‍ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

ചുറ്റുമുള്ള വിദ്യാർഥിനികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ചിലര്‍ നിലത്തുവീണ് കിടക്കുന്ന വിദ്യാർഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയില്‍ കാണാം. 

കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാർഥിനികളെ വിളിച്ച് ഉപദേശം നല്‍കിയ പോലീസ് മുന്നറിയിപ്പും നല്‍കിയാണ് വിട്ടത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

ഇരയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു 

കൊച്ചി: സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് നടൻ വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം നിലനിൽക്കെ പരാതിക്കാരിയുടെ പേര് ഫെയ്‌സ് ബുക്ക് ലൈവിൽ വെളിപ്പെടുത്തി നടൻ വിജയ് ബാബു. 

ഇന്നലെ രാത്രിയിലാണ് അപ്രതീക്ഷിതമായി ഫെയ്‌സ് ബുക്ക് ലൈവിൽ വന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ലൈവ് വീഡിയോ വളരെ വേഗം വൈറലാകുകയും നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തു. 

തന്‍റെ ഒരു സിനിമയിലെ നായികയാണ് ഇരയെന്നും ഇവിടെ താനാണ് ഇരയാക്കപ്പെട്ടതെന്നും ഇവരുമായുള്ള എല്ലാ ചാറ്റുകളും വേണ്ടി വന്നാൽ പുറത്തു വിടുമെന്നും വിജയ് ബാബു വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. 

ഇതിനിടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിജയ് ബാബുവിനെതിരെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബു നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. 

ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 

അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്.  നടന്നത് അതിക്രൂര ബലാൽസംഗമാണെന്നും മദ്യം നൽകി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും  പരാതിക്കാരി പറയുന്നു. നഗ്നവീഡിയോ റെക്കോർഡ്ചെയ്തു. ഇത് പുറത്ത് വിടുമെന്ന്  ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ തുറന്ന് പറ‌ച്ചിൽ. 


Share it:

Video

Post A Comment: