www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുടുംബ പ്രശ്‌നം; ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

Share it:



ഇടുക്കി: വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഇടുക്കി വണ്ടൻമേട് ആമയാർ രാംമുറ്റത്തിൽ സുമന്‍റെ ഭാര്യ സുമിഷ (24) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സുമിഷയുടെ മരണം. കഴിഞ്ഞ 21നാണ് സുമിഷയെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

നാല് വര്‍ഷം മുമ്പാണ് സുമിഷയും സുമനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ടും, ഒന്നും വയസുള്ള കുട്ടികളുണ്ട്. ഭര്‍ത്താവുമായി സുമിഷയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

ഇരയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു 

കൊച്ചി: സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് നടൻ വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം നിലനിൽക്കെ പരാതിക്കാരിയുടെ പേര് ഫെയ്‌സ് ബുക്ക് ലൈവിൽ വെളിപ്പെടുത്തി നടൻ വിജയ് ബാബു. 

ഇന്നലെ രാത്രിയിലാണ് അപ്രതീക്ഷിതമായി ഫെയ്‌സ് ബുക്ക് ലൈവിൽ വന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ലൈവ് വീഡിയോ വളരെ വേഗം വൈറലാകുകയും നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തു. 

തന്‍റെ ഒരു സിനിമയിലെ നായികയാണ് ഇരയെന്നും ഇവിടെ താനാണ് ഇരയാക്കപ്പെട്ടതെന്നും ഇവരുമായുള്ള എല്ലാ ചാറ്റുകളും വേണ്ടി വന്നാൽ പുറത്തു വിടുമെന്നും വിജയ് ബാബു വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. 

ഇതിനിടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിജയ് ബാബുവിനെതിരെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബു നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 

അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്.  നടന്നത് അതിക്രൂര ബലാൽസംഗമാണെന്നും മദ്യം നൽകി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും  പരാതിക്കാരി പറയുന്നു. നഗ്നവീഡിയോ റെക്കോർഡ്ചെയ്തു. ഇത് പുറത്ത് വിടുമെന്ന്  ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ തുറന്ന് പറ‌ച്ചിൽ. 


Share it:

Idukki

Post A Comment: