www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നടിക്കേസ്; വൈദികന്‍റെ മൊഴിയെടുത്തു

Share it:



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിരുവനന്തപുരം രൂപതയിലെ വൈദികൻ ഫാ. വിക്‌ടറിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അദ്ദേഹത്തോട് ആലുവ പൊലീസ് ക്ലബിലെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സുഹൃത്താണ് ഫാ. വിക്‌ടർ. കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപിനെ ഫാ. വിക്‌ടർ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ഇതു സംബന്ധിച്ച് നേരത്തെ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെടുത്തിരുന്നു. ദിലീപിനു ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. 

തിരുവനന്തപുരം രൂപതയിലെ വൈദികനായ ഫാ. വിക്‌ടറും ദിലീപും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. ദിലീപുമായി വർഷങ്ങളായി വൈദികനു പരിചയമുണ്ട്. ഫാ. വിക്‌ടർ മുഖേനയാണ് ബാലചന്ദ്രകുമാർ പണം കൈപ്പറ്റിയതെന്നും ദിലീപ് ആരോപിച്ചിരുന്നു. അതേസമയം വിഷയത്തിൽ ബിഷപ്പിൽ നിന്നും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

ഇരയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു 

കൊച്ചി: സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് നടൻ വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം നിലനിൽക്കെ പരാതിക്കാരിയുടെ പേര് ഫെയ്‌സ് ബുക്ക് ലൈവിൽ വെളിപ്പെടുത്തി നടൻ വിജയ് ബാബു. 

ഇന്നലെ രാത്രിയിലാണ് അപ്രതീക്ഷിതമായി ഫെയ്‌സ് ബുക്ക് ലൈവിൽ വന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ലൈവ് വീഡിയോ വളരെ വേഗം വൈറലാകുകയും നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തു. 

തന്‍റെ ഒരു സിനിമയിലെ നായികയാണ് ഇരയെന്നും ഇവിടെ താനാണ് ഇരയാക്കപ്പെട്ടതെന്നും ഇവരുമായുള്ള എല്ലാ ചാറ്റുകളും വേണ്ടി വന്നാൽ പുറത്തു വിടുമെന്നും വിജയ് ബാബു വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. 

ഇതിനിടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിജയ് ബാബുവിനെതിരെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബു നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 

അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്.  നടന്നത് അതിക്രൂര ബലാൽസംഗമാണെന്നും മദ്യം നൽകി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും  പരാതിക്കാരി പറയുന്നു. നഗ്നവീഡിയോ റെക്കോർഡ്ചെയ്തു. ഇത് പുറത്ത് വിടുമെന്ന്  ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ തുറന്ന് പറ‌ച്ചിൽ. 


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light