www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ആന വഴിമുടക്കി; യുവതി ആംബുലൻസിൽ പ്രസവിച്ചു

Share it:



ചെന്നൈ: ആന വഴിമുടക്കിയതോടെ ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം. തമിഴ്നാട്ടിലെ ഈറോഡിലാണ് ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിനു ജൻമം നൽകിയത്. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ ആംബുലൻസിനു തടസമായി ആന റോഡിൽ നിക്കുകയായിരുന്നു. 

വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഊരിലെ വീട്ടിലിരിക്കെയാണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ ആംബുലൻസ് എത്തിക്കുകയായിരുന്നു. വാഹനം ചുരത്തിലൂടെ കടന്നുപോകവെ കാട്ടിൽ നിന്നിറങ്ങി വന്ന ആന റോഡിൽ നിലയുറപ്പിച്ചു. 

അര മണിക്കൂറോളം കാത്തു നിന്നെങ്കിലും ആന വഴിമാറിയില്ല. ഇതിനിടെ യുവതിക്ക് വേദന വർധിക്കുകയും ബന്ധുക്കളുടെയും ആംബുലൻസ് ജീവനക്കാരുടെയും സഹായത്തോടെ യുവതി വാഹനത്തിനുള്ളിൽ കുഞ്ഞിനു ജൻമം നൽകുകയായിരുന്നു. പ്രസവം കഴിഞ്ഞതിനു പിന്നാലെ ആന റോഡിൽ നിന്നും അൽപം മാറി. ഇതോടെ ആംബുലൻസിൽ തന്നെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

വിജയ് ബാബു ചുംബിക്കാൻ ശ്രമിച്ചു; വീണ്ടും വെളിപ്പെടുത്തൽ

കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതൽ പേർ രംഗത്ത്. ജോലിക്കിടെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായിട്ടാണ് പേര് വെളിപ്പെടുത്താതെ ഒരു യുവതി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതിജീവിതമാരുടെ അനുഭവങ്ങൾ പങ്കുവക്കുന്ന വുമൺ എഗെയിനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് യുവതിയുടെ കുറിപ്പ് പുറത്തു വന്നിരിക്കുന്നത്. അനുവാദമില്ലാതെ വിജയ് ബാബു തന്‍റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. 

യുവതിയുടെ കുറിപ്പിന്‍റെ പൂർണ രൂപം വായിക്കാം 

എന്‍റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. 

ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എന്‍റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എന്‍റെ ജീവിതത്തിലെ ചില  പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്‍റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ,  സമ്മതമില്ലാതെ !  ഭാഗ്യവശാൽ, എന്‍റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു "ഒരു ചുംബനം മാത്രം?". ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം  എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.

ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്‍റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്‍റെ സ്വപ്‌നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എന്‍റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.

അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക്  ഉണ്ടായ  അതിഗുരുതരമായ ആക്രമണത്തെ

തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന്  എന്‍റെ അനുഭവത്തിലൂടെ എനിക്ക്  അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക്  മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം  നൽകി  മുതലെടുക്കൻ  ശ്രമിക്കുന്ന ഒരാളാണ് അയാൾ  എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. 

അതിനാൽ അതിജീവിതക്ക്‌ വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ.. കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ - "സ്ത്രീകൾക്ക് സുരക്ഷിതമല്ല" എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്.

നന്ദി,

Share it:

National

Post A Comment: