www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തമിഴ്‌നാട്ടിൽ വീണ്ടും മാസ്‌ക് നിർബന്ധം

Share it:



ചെന്നൈ: അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്ത് ഡെൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. 

ഇതിനെ തുടർന്നാണ് തമിഴ്‌നാട് മുൻ കരുതൽ എന്നവണ്ണം മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്. നേരത്തെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചിരുന്നു. വ്യാഴാഴ്ച്ച 39 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് കണ്ടെത്തിയത്. ഐഐടി മദ്രാസിൽ കഴിഞ്ഞ ദിവസം ക്ലസ്റ്റർ കണ്ടെത്തിയിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


Share it:

National

Post A Comment: