www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇരട്ടക്കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണു; അമ്മ മരിച്ചു

Share it:



തൃശൂർ: ഇരട്ടക്കുട്ടികൾക്ക് പാൽ കൊടുക്കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ രജീഷിന്‍റെ ഭാര്യ സനീഷ (27) ആണു മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ മാർച്ച് 29 നാണ് സനീഷ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. 

ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടോടെ കുട്ടിക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്നു ഡോക്ടർമാർ വ്യക്തമാക്കി.

പറപ്പൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ്പന്‍റെയും വാസന്തിയുടെയും മകളാണ്. നേരത്തെ മലേഷ്യയിലായിരുന്ന രജീഷ് ഒന്നര വർഷമായി നാട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇരട്ടക്കുഞ്ഞുങ്ങൾക്കു പുറമേ ശ്രീനിധി എന്നൊരു മകൾ കൂടി ഇവർക്കുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


Share it:

Kerala

Post A Comment: