www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിജയ് ബാബുവിനെതിരെ നിർണായക തെളിവ് ലഭിച്ചു; അറസ്റ്റ് അനിവാര്യം

Share it:



കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. പരാതി സാധൂകരിക്കുന്ന തെളിവുകൾ പനമ്പിള്ളിയിലെ ബോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലഭിച്ചതായി കമ്മിഷ്ണർ വ്യക്തമാക്കി. ഇതോടെ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്.  

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മിഷ്‌ണർ കൊച്ചിയിൽ വ്യക്തമാക്കി. 

ഇതിനിടെ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ  രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ  പരാതി.

ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ്  വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. 

ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പൊലീസ് കേസെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

മെഡിക്കൽ കോഡിങ് റിക്രൂട്ട്മെന്‍റ് ഡ്രൈവ് 

കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിംഗ് പരിശീലന ദാതാക്കളായ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി യുഎസിലെ ടെക്സാസ് ആസ്ഥാനമായുള്ള പ്രമുഖ മെഡിക്കല്‍ കോഡിംഗ് കമ്പനിയായ കോറോഹെല്‍ത്തുമായി സഹകരിച്ച്  കൊച്ചിയില്‍ മെഡിക്കല്‍ കോഡിംഗ് നവാഗതര്‍ക്കായി റിക്രൂട്ട്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30ന് (ശനി) കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയാണ് ഏകദിന റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടക്കുക.

ഏതെങ്കിലും ബിരുദമുള്ള സിപിസി സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്കും, സര്‍ട്ടിഫിക്കറ്റില്ലാത്ത മെഡിക്കല്‍ കോഡിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ലൈഫ് സയന്‍സ്, പാരാമെഡിക്കല്‍, മെഡിക്കല്‍ ബിരുദമുള്ള കോഡര്‍മാര്‍ക്കും ഡ്രൈവില്‍ പങ്കെടുക്കാം. അപേക്ഷകര്‍ 30 വയസ്സിന് താഴെയുള്ളവരായിരിക്കണം. എഴുത്തുപരീക്ഷ, ടെക്നിക്കല്‍, എച്ച്ആര്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.

ആയിരത്തിലധികം ഒഴിവുകളുള്ള കോറോഹെല്‍ത്ത്, കൊച്ചിയില്‍ നടക്കുന്ന റിക്രൂട്ട്മെന്‍റ് ഡ്രൈവ് വഴി നൂറിലധികം മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യയില്‍ 7000-ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന കമ്പനി, കൊറോഹെല്‍ത്തിന്റെ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമിയുമായി സഹകരിച്ച് കേരളത്തിലും അതിന്‍റെ കേന്ദ്രം തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളില്‍ കമ്പനിക്ക് ഓഫീസുകളുണ്ട്. പ്രതിവര്‍ഷം ഇന്‍സെന്‍റീവുകള്‍ ഉള്‍പ്പെടെ 2.16 ലക്ഷം മുതല്‍ 3.50 ലക്ഷം സിടിസി വരെയാണ് കൊറോഹെല്‍ത്ത് വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി തേടി മറ്റ് നഗരങ്ങളിലേക്ക് കുടിയേറേണ്ട ആവശ്യമില്ലാത്തതിനാല്‍ കേരളത്തില്‍ കേന്ദ്രം തുറക്കാനുള്ള കോറോഹെല്‍ത്തിന്റെ നീക്കം വലിയ അനുഗ്രഹമാകുമെന്ന് സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ പറഞ്ഞു.



Share it:

Crime

Mostreaded

Post A Comment: