www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

എസ്.എസ്.എൽ.സി പരീക്ഷ പ്രയാസമായി; വിദ്യാർഥി ജീവനൊടുക്കി

Share it:



കോഴിക്കോട്: എസ്.എസ്.എൽ.സി. പരീക്ഷകൾ ബുദ്ധിമുട്ടായതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പുത്തൻപുരയിൽ ജയദാസന്‍റെ മകൾ അനുശ്രീയാണ് (15) മരിച്ചത്. 

എസ്.എസ്.എൽ.സി. പരീക്ഷയിലെ ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസമായതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയും പ്രയാസമേറിയതായിരുന്നു എന്ന് അനുശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ അറിയിച്ചു. ഫിസിക്സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു എന്ന് അറിയിച്ച അനുശ്രീ, വസ്ത്രം മാറാനായി മുറിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍, പിന്നീട് അനുശ്രീയുടെ അനക്കം കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.

ഉടന്‍ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിന്നീട്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

തീയേറ്ററിൽ വെടിവയ്പ്പ്; ഒരാൾക്ക് പരുക്ക് 

ബംഗളൂരു: കെ.ജി.എഫ് ടു കാണുന്നതിനിടെ തീയേറ്ററിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിച്ചു. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം നടന്നത്. വെടിവയ്പ്പിൽ ഒരാൾക്ക് പരുക്കേറ്റു. വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിയെ (27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളത്തിനിടെ അക്രമി ഓടിരക്ഷപ്പെട്ടു.

സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയ വസന്തകുമാര്‍, മുന്നിലെ സീറ്റിലേക്ക് കാല്‍ വച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇത് മുന്നിലിരുന്നയാള്‍ ചോദ്യം ചെയ്‌തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കുതര്‍ക്കത്തിന് ശേഷം പുറത്തേയ്ക്ക് പോയ യുവാവ്, കൈത്തോക്കുമായി തിരികെയെത്തി വസന്തകുമാറിനുനേരെ തുടരെത്തുടരെ വെടിവയ്ക്കുകയായിരുന്നു. അക്രമി മൂന്നുതവണ വെടിയുതിര്‍ത്തപ്പോള്‍, രണ്ടുതവണ വസന്തകുമാറിന് വെടിയേറ്റു.

വെടിവയ്പ്പിനെത്തുടര്‍ന്ന് തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. പിന്നാലെ, സ്ഥലത്തെത്തിയ പൊലീസാണ് പരുക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്. വയറ്റില്‍ വെടിയേറ്റ ഇയാള്‍ അപകടനില തരണം ചെയ്തതായും പ്രതിയെ പിടികൂടാനായി രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.



Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light