www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിടപ്പുമുറി പങ്കിടണം; വൈറലായി പരസ്യം

Share it:



വിചിത്രമായ പരസ്യങ്ങൾ വൈറലാകുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ ഒരു യുവാവ് നൽകിയ പരസ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. തന്‍റെ ഒറ്റമുറി ഫ്ലാറ്റിലേക്ക് പേയിങ് ഗസ്റ്റായി ആളെ ആവശ്യപ്പെട്ടുള്ളതാണ് പരസ്യം. 

44 കാരനായ ആളാണ് പരസ്യം നൽകിയിരിക്കുന്നത്. പരസ്യം ചര്‍ച്ചയാകുന്നതിനു കാരണം തന്‍റെ റൂം മേറ്റിന് അയാള്‍ നല്‍കുന്ന ചില നിബന്ധനകളാണ്. 18 നും 25 നും ഇടയില്‍ പ്രായമുള്ള, പാചകം ചെയ്യാനും വൃത്തിയാക്കാനും തയ്യാറുള്ള ഒരു അവിവാഹിതയായ സ്ത്രീയാകണം തന്‍റെ റൂം മേറ്റ് എന്നാണ് ഇയാളുടെ ആവശ്യം.  

കൂടാതെ, പറയുന്ന മറ്റ് നിബന്ധനകള്‍ ഇങ്ങനെ, തന്‍റെ ഒറ്റമുറി ഫ്‌ളാറ്റിലെ കിടപ്പുമുറി പങ്കിടണം. മദ്യം, മയക്കുമരുന്ന്, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ വീട്ടില്‍ അനുവദിക്കില്ല. ഒരു പുരുഷ കൂട്ടാളിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. 

സുരക്ഷാ കാരണങ്ങളാല്‍ വീടിന്‍റെ ഒരു വാതിലും പൂട്ടരുത്. പ്രതിമാസം 30,000 രൂപയാണ് വീടിന്‍റെ വാടക- ഇങ്ങനെയാണ് പരസ്യം. സൈബർ ലോകത്ത് വൈറലായ പരസ്യത്തിന് വ്യത്യസ്തമായ കമന്‍റുകളും ആളുകൾ നൽകുന്നുണ്ട്. ചിലർ യുവാവിനെ വിമർശിക്കുമ്പോൾ മറ്റു ചിലർ സപ്പോർട്ട് ചെയ്‌തുകൊണ്ടാണ് കമന്‍റുകൾ നൽകുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മോട്ടോ ജി52 ഇന്ത്യയിൽ

മുംബൈ: മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു. ഒഎൽഇഡി ഡിസ്‌പ്ലേയും അതിവേഗ ചാർജിങ് ബാറ്ററിയും പോലുള്ള മികച്ച ഫീച്ചറുകളാണ് മോട്ടോ ജി52 ന്‍റെ പ്രത്യേകത. 15,000 രൂപയിൽ താഴെ വാങ്ങാവുന്ന ഓലൈഡ് ഡിസ്പ്ലൈ ഫോണുകളിൽ ഒന്നായിരിക്കും ഇത്. 

മോട്ടറോള മോട്ടോ ജി 52ന്‍റെ 4 ജിബി റാം വേരിയന്‍റിന് 14,499 രൂപയും, 6 ജിബി വേരിയന്‍റിന് 16,499 രൂപയുമാണ് വില. മെയ് മൂന്നിന് ഫ്ലിപ് കാർട്ടിൽ ആദ്യ വിൽപന ആരംഭിക്കും. പേയ്മെന്‍റുകൾക്കായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ ക്യാഷ് ബാക്കിന് അർഹതയുണ്ട്. പോർസലൈൻ വൈറ്റ്, ചാർക്കോൾ ഗ്രേ, എന്നീ നിറങ്ങളിൽ ലഭ്യമാണ്. 

6.6 ഇഞ്ച് ഫുൾ എച്ച്ഡി ഒഎൽഇഡി ഡിസ്പ്ലൈ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും പ്രത്യേകതയാണ്. മുകൾ ഭാഗത്ത് മധ്യത്തിലായി പഞ്ച് -ഹോൾ ഉണ്ട്. അതിനുള്ളിൽ 16 മെഗാ പിക്‌സൽ സെൽഫി ക്യാമറയുണ്ട്. 6 ജിബി വരെ റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്‌ടോ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. 30 വാൾട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി. 

ആൻഡ്രോയിഡ് 12 ആണ് ഒഎസ്. മോട്ടോ ജി 52 വിന് സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്‍റ് സ്‌കാനറും ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്‌പീക്കറുകളുമുണ്ട്. പിന്നിൽ 50 മെഗാ പിക്‌സലിന്‍റെ പ്രൈമറി ക്യാമറയുണ്ട്. എട്ട് മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാ പിക്‌സൽ ഡെപ്ത് സെൻസിങ് ക്യാമറയും ഇതിനൊടൊപ്പമുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും മറ്റൊരു സവിഷേതയാണ്. ഫോണിന് ഐപി 52 റേറ്റഡ് ബോഡിയും ഉണ്ട്. അതുകൊണ്ടു തന്നെ വെള്ളം തെറിക്കുന്നതിനെ എളുപ്പത്തിൽ ചെറുക്കാൻ കഴിയും. 


Share it:

Viral

Post A Comment: