www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ പിടിയിൽ

Share it:



തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നെയ്യാറ്റിൻകരയിലായിരുന്നു സംഭവം. മാരായമുട്ടം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. 

വീടിന്‍റെ പിൻവാതിൽ തകർത്താണ് ഇയാൾ വീട്ടിനുള്ളിൽ കടന്നത്. വീട്ടമ്മയെ വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മകൾ ഓടിയെത്തി. എന്നാൽ ഗര്‍ഭിണിയായ ഇവരെ പ്രതി മര്‍ദ്ദിച്ച് തറയില്‍ തള്ളിയിടുകയായിരുന്നു. 

വീട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന നാട്ടുകാര്‍ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പൊറൊട്ട ശ്വാസനാളത്തിൽ കുടുങ്ങി കുട്ടി മരിച്ചു 

ഇടുക്കി: പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ കാർത്തികിന്‍റെ മകൻ സന്തോഷ് (9) ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. 

കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി പൊറൊട്ട കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടി ശർദിക്കുകയും പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. 

തുടർന്ന് ശനിയാഴ്ച്ച രാവിലെ കുട്ടിയെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ശ്വാസനാളത്തിൽ പൊറൊട്ട കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. കുട്ടി നേരത്തെ അപസ്‌മാരത്തിനു ചികിത്സ തേടിയിരുന്നതാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 



Share it:

Crime

Post A Comment: