www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഒടുക്കം 20 ഏക്കർ പാലത്തിനും ശാപമോക്ഷം

Share it:

കട്ടപ്പന: പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇരുപതേക്കർ പാലത്തിന് ഒടുവിൽ ശാപമോക്ഷത്തിനു വഴിയൊരുങ്ങുന്നു. മലയോര ഹൈവേയുടെ നിർമാണത്തോടനുബന്ധിച്ച് പാലം പുതുക്കി പണിയും. മലയോര ഹൈവേയുടെ ഭാഗമായ നരിയംപാറ മുതല്‍ കട്ടപ്പന ഇടുക്കി കവല വരെ പുനര്‍നിർമിക്കുന്നതിനും ഇരുപതേക്കര്‍ പാലം പുതുക്കി പണിയുന്നതിനുമായി 17.30 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 

പീരുമേട്-ദേവികുളം റോഡിന്‍റെ ഭാഗമായ ഇടുക്കി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാഗമാണിത്. ഒന്നാം ഘട്ടമായി മേരികുളം മുതല്‍ നരിയംപാറ വരെയുള്ള നിര്‍മ്മാണത്തിന് 56.72 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ശേഷിക്കുന്ന ചെയിനേജ് 36/625 മുതല്‍ 39/525 വരെയുള്ള ഭാഗത്തെ നിർമാണത്തിനാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചിട്ടുള്ളത്. 

12 മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന റോഡിന് ഒൻപത് മീറ്റര്‍ ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ ടാറിങ് നടത്തും, ഐറിഷ് ഓട, ഫുഡ്പാത്ത് , സിഗ്നല്‍ ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവയും പ്രവര്‍ത്തിയിലുള്‍പ്പെട്ടിട്ടുണ്ട്. ഇരുപതേക്കര്‍ ജംക്ഷനിലും ഓക്സീലിയം സ്കൂള്‍ ജംക്ഷനിലും വെയ്റ്റിങ് ഷെഡ് നിർമിക്കും.  

കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് യാത്രചെയ്യുന്നതിന് തമിഴ്നാട്-ആന്ധ്ര ഉല്‍പ്പെടയുള്ള സംസ്ഥാനത്തുനിന്നും ജില്ലയുടെ മലയോര മേഖലകളില്‍ നിന്നും ഏറ്റവുംമധികം ആശ്രയിക്കുന്ന പ്രധാന റോഡുകൂടിയായ മലയോര ഹൈവേ പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് മന്ത്രി റോഷി അഗസ്റ്റിന്‍ അഭ്യർഥിച്ചതിനെത്തുടര്‍ നടപടി വേഗത്തിലാക്കുകയായിരുന്നു. 

ഇടുക്കി-പത്തനംതിട്ട-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും ഗതാഗത തിരക്കേറിയ റോഡുകൂടിയാണിത്. പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള കെ.ആര്‍.എഫ്.ബി യാണ് നിർമാണച്ചുമതലയെന്നും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി നിർമാണം സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

തിരക്കഥാ കൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി: മലയാളിയുടെ മനസിനെ തൊട്ടറിഞ്ഞ തിരക്കഥാ കൃത്ത് ജോൺ പോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസത്തിനൊപ്പം രക്തത്തിലെ ഓക്‌സിജന്‍റെ അളവും കുറഞ്ഞതോടെ രണ്ട് മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. 

ക്രിട്ടിക്കൽ കെയർ ടീമിന്‍റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.

കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്‍ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

Share it:

Idukki

Post A Comment: