www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; യുവതിക്ക് ജീവപര്യന്തം തടവ്

Share it:



കോഴിക്കോട്: നാലര വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കോഴിക്കോട് സെക്ഷൻസ് കോടതിയാണ് ബീന എന്ന ഹസീനയ്ക്ക് ശിക്ഷ വിധിച്ചത്. 1991ൽ നടന്ന സംഭവത്തിലാണ് ശിക്ഷാവിധി. കേസിലെ ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്.  

എറണാകുളം സ്വദേശിനിയുടെ പക്കൽ നിന്നും വളർത്താനായി കൊണ്ടുവന്ന കുട്ടിയെ ഇരുവരും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോടുള്ള വിവിധ ലോഡ്‌ഡുകളിലെത്തിച്ചാണ് പീഡനം നടന്നത്. പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി പിന്നീട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ ഏൽപ്പിച്ച ശേഷം ബീനയും ഗണേശും ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. 

തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച കോഴിക്കോട് ടൗൺ പൊലീസ് ഇരുവരെയും പിടികൂടി. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇവർ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. 2021 മാർച്ചിൽ എറണാകുളം കളമശേരിയിൽ നിന്നാണ് ബീന പിടിയിലാകുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

തിരക്കഥാ കൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി: മലയാളിയുടെ മനസിനെ തൊട്ടറിഞ്ഞ തിരക്കഥാ കൃത്ത് ജോൺ പോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസത്തിനൊപ്പം രക്തത്തിലെ ഓക്‌സിജന്‍റെ അളവും കുറഞ്ഞതോടെ രണ്ട് മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. 

ക്രിട്ടിക്കൽ കെയർ ടീമിന്‍റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.

കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്‍ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 


Share it:

Crime

Post A Comment: