www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാൽ പേഡയിൽ കുപ്പിച്ചില്ല്; നാവ് മുറിഞ്ഞു

Share it:



കോഴിക്കോട്: പാൽപേടയിൽ നിന്നു കുപ്പിച്ചില്ല് കിട്ടിയതായി യുവതിയുടെ പരാതി. വടകര സ്വദേശിനിയായ അപർണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈൻ ആൻഡ് ഫ്രഷ് കടയിൽ നിന്നു വാങ്ങിയ പാൽപേഡ കഴിച്ചപ്പോൾ നാക്ക് മുറിഞ്ഞെന്നും പരിശോധിച്ചപ്പോൾ കുപ്പിച്ചില്ല് കണ്ടെത്തിയെന്നും അപർണ പറയുന്നു. 

പേഡ കുട്ടികൾക്കും അമ്മയ്ക്കും നൽകിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോഴാണ് നാവ് മുറിഞ്ഞത്. സംഭവത്തെ തുടർന്ന് ഉപഭോക്തൃകോടതിയിൽ പരാതി നൽകിയതായും അപർണ പറഞ്ഞു. 

വാങ്ങിയ കടയിലെത്തിയപ്പോൾ മിൽമയുടെ പാൽപേഡയാണെന്നാണ് കടക്കാർ പറഞ്ഞത്. ഇതനുസരിച്ച് മിൽമയുടെ ടോൾ ഫ്രീ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്‌തതായും യുവതി വ്യക്തമാക്കിയിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 

Share it:

Kerala

Post A Comment: