www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒറ്റക്ക് നിന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങന്‍റെ ശ്രമം; വീഡിയോ

Share it:



വുഹാൻ: ഇടനാഴിയിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ കുരങ്ങിന്‍റെ ശ്രമം. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ക്വിങ്ങിന് സമീപത്തെ ഗ്രാമത്തിലാണ് സംഭവം നടന്നത്. 

സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. തെരുവിലെ ഇടനാഴിയിൽ ഒറ്റക്ക് നിന്ന് കുട്ടി കളിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.  

കുട്ടിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ കുരങ്ങൻ കുട്ടിയെ തള്ളിയിട്ട ശേഷം മുടിയിൽ പിടിച്ച് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. ഭയന്നു പോയ കുട്ടി നിലവിളിച്ചതോടെ ഓടിയെത്തിയവരാണ് കുരങ്ങനെ ഓടിച്ച് കുട്ടിയെ രക്ഷിച്ചത്. 

പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുരങ്ങനെ നാട്ടുകാർ പിടികൂടി കാട്ടിലേക്ക് അയച്ചു. സംഭവത്തിന്‍റെ വീഡിയോ കാണാം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മോട്ടോ ജി52 ഇന്ത്യയിൽ

മുംബൈ: മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു. ഒഎൽഇഡി ഡിസ്‌പ്ലേയും അതിവേഗ ചാർജിങ് ബാറ്ററിയും പോലുള്ള മികച്ച ഫീച്ചറുകളാണ് മോട്ടോ ജി52 ന്‍റെ പ്രത്യേകത. 15,000 രൂപയിൽ താഴെ വാങ്ങാവുന്ന ഓലൈഡ് ഡിസ്പ്ലൈ ഫോണുകളിൽ ഒന്നായിരിക്കും ഇത്. 

മോട്ടറോള മോട്ടോ ജി 52ന്‍റെ 4 ജിബി റാം വേരിയന്‍റിന് 14,499 രൂപയും, 6 ജിബി വേരിയന്‍റിന് 16,499 രൂപയുമാണ് വില. മെയ് മൂന്നിന് ഫ്ലിപ് കാർട്ടിൽ ആദ്യ വിൽപന ആരംഭിക്കും. പേയ്മെന്‍റുകൾക്കായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ ക്യാഷ് ബാക്കിന് അർഹതയുണ്ട്. പോർസലൈൻ വൈറ്റ്, ചാർക്കോൾ ഗ്രേ, എന്നീ നിറങ്ങളിൽ ലഭ്യമാണ്. 

6.6 ഇഞ്ച് ഫുൾ എച്ച്ഡി ഒഎൽഇഡി ഡിസ്പ്ലൈ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും പ്രത്യേകതയാണ്. മുകൾ ഭാഗത്ത് മധ്യത്തിലായി പഞ്ച് -ഹോൾ ഉണ്ട്. അതിനുള്ളിൽ 16 മെഗാ പിക്‌സൽ സെൽഫി ക്യാമറയുണ്ട്. 6 ജിബി വരെ റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്‌ടോ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. 30 വാൾട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി. 

ആൻഡ്രോയിഡ് 12 ആണ് ഒഎസ്. മോട്ടോ ജി 52 വിന് സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്‍റ് സ്‌കാനറും ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്‌പീക്കറുകളുമുണ്ട്. പിന്നിൽ 50 മെഗാ പിക്‌സലിന്‍റെ പ്രൈമറി ക്യാമറയുണ്ട്. എട്ട് മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാ പിക്‌സൽ ഡെപ്ത് സെൻസിങ് ക്യാമറയും ഇതിനൊടൊപ്പമുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും മറ്റൊരു സവിഷേതയാണ്. ഫോണിന് ഐപി 52 റേറ്റഡ് ബോഡിയും ഉണ്ട്. അതുകൊണ്ടു തന്നെ വെള്ളം തെറിക്കുന്നതിനെ എളുപ്പത്തിൽ ചെറുക്കാൻ കഴിയും. 

Share it:

Video

Post A Comment: