
മുംബൈ: മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു. ഒഎൽഇഡി ഡിസ്‌പ്ലേയും അതിവേഗ ചാർജിങ് ബാറ്ററിയും പോലുള്ള മികച്ച ഫീച്ചറുകളാണ് മോട്ടോ ജി52 ന്‍റെ പ്രത്യേകത. 15,000 രൂപയിൽ താഴെ വാങ്ങാവുന്ന ഓലൈഡ് ഡിസ്പ്ലൈ ഫോണുകളിൽ ഒന്നായിരിക്കും ഇത്.
മോട്ടറോള മോട്ടോ ജി 52ന്‍റെ 4 ജിബി റാം വേരിയന്‍റിന് 14,499 രൂപയും, 6 ജിബി വേരിയന്‍റിന് 16,499 രൂപയുമാണ് വില. മെയ് മൂന്നിന് ഫ്ലിപ് കാർട്ടിൽ ആദ്യ വിൽപന ആരംഭിക്കും. പേയ്മെന്‍റുകൾക്കായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ ക്യാഷ് ബാക്കിന് അർഹതയുണ്ട്. പോർസലൈൻ വൈറ്റ്, ചാർക്കോൾ ഗ്രേ, എന്നീ നിറങ്ങളിൽ ലഭ്യമാണ്.
6.6 ഇഞ്ച് ഫുൾ എച്ച്ഡി ഒഎൽഇഡി ഡിസ്പ്ലൈ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും പ്രത്യേകതയാണ്. മുകൾ ഭാഗത്ത് മധ്യത്തിലായി പഞ്ച് -ഹോൾ ഉണ്ട്. അതിനുള്ളിൽ 16 മെഗാ പിക്‌സൽ സെൽഫി ക്യാമറയുണ്ട്. 6 ജിബി വരെ റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്‌ടോ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. 30 വാൾട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി.
ആൻഡ്രോയിഡ് 12 ആണ് ഒഎസ്. മോട്ടോ ജി 52 വിന് സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്‍റ് സ്‌കാനറും ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്‌പീക്കറുകളുമുണ്ട്. പിന്നിൽ 50 മെഗാ പിക്‌സലിന്‍റെ പ്രൈമറി ക്യാമറയുണ്ട്. എട്ട് മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാ പിക്‌സൽ ഡെപ്ത് സെൻസിങ് ക്യാമറയും ഇതിനൊടൊപ്പമുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും മറ്റൊരു സവിഷേതയാണ്. ഫോണിന് ഐപി 52 റേറ്റഡ് ബോഡിയും ഉണ്ട്. അതുകൊണ്ടു തന്നെ വെള്ളം തെറിക്കുന്നതിനെ എളുപ്പത്തിൽ ചെറുക്കാൻ കഴിയും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു
ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്.
Post A Comment: