www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സംസ്ഥാനത്ത് 68 ബീവറേജസ് ഔട്ട് ലറ്റുകൾ കൂടി വരുന്നു

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 68 ബീവറേജസ് മദ്യവിൽപന ശാലകൾ കൂടി വരുന്നു. മന്ത്രി സഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്‍റെ ഭാഗമായിട്ടാണ് നടപടി. ഘട്ടം ഘട്ടമായി ഇവ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എറണാകുളത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ ഔട്ട് ലറ്റുകൾ വരുന്നത്. എട്ട് വീതം ഔട്ട് ലറ്റുകളാണ് ഇരുജില്ലകളിലും പുതുതായി വരുന്നത്.

പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം- 5, കൊല്ലം - 6, പത്തനംതിട്ട - 1, ആലപ്പുഴ - 4, കോട്ടയം- 6, ഇടുക്കി- 8, എറണാകുളം- 8, തൃശൂർ- 5, പാലക്കാട് - 6, മലപ്പുറം - 3, കോഴിക്കോട് - 6, വയനാട് - 4, കണ്ണൂർ - 4, കാസർകോട് -2. 

ഹൈക്കോടതി നിർദേശിച്ചതുപോലെ മദ്യവിൽപന ശാലകളിലെ തിരക്ക് ഒഴിവാക്കാനായി 170 ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്ന ശുപാർശയായിരുന്നു ബെവ്കോ സർക്കാരിന് നൽകിയിരുന്നത്. ഇത് പൂർണമായി സർക്കാർ അംഗീകരിച്ചില്ല. മുൻപ് അടച്ചുപൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി തുറക്കുന്നതിനാണ് മുൻഗണന നൽകിയത്. 

ഐടി പാർക്കുകളിൽ മദ്യവിൽപനശാലകൾ അടക്കം തുടങ്ങുന്നതിന് അനുവദിക്കുന്ന പുതിയ മദ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ബ്രുവറികൾക്കും ധാന്യങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനും ലൈസൻസ് അനുവദിക്കും. മദ്യ വില്പനശാലകളിലെ തിരക്കു നിയന്ത്രിക്കാൻ കൂടുതൽ പ്രീമിയം മദ്യ കൗണ്ടറുകൾ അനുവദിക്കുമെന്നും നയത്തിൽ പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


Share it:

Kerala

Post A Comment: