www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കട്ടപ്പനയിൽ ഷോറൂം മാനേജരുടെ കൈ വിരൽ മുൻ ജീവനക്കാരൻ കടിച്ചു മുറിച്ചു

Share it:



ഇടുക്കി: ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന്‍റെ വൈരാഗ്യത്തിൽ മുൻ ജീവനക്കാരൻ ഷോറൂം മാനേജരുടെ കൈ കടിച്ച മുറിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. വെള്ളയാംകുടിക്ക് സമീപമുള്ള വാഹന ഷോറൂമിലെ മാനേജർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്‍റെ കൈവിരലാണ് കടിച്ചു മുറിച്ചത്. കട്ടപ്പന പാറക്കടവ് സ്വദേശി രഞ്ചുവിനെതിരെ സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.  

സ്വഭാവ ദൂഷ്യത്തെ തുടർന്ന് രഞ്ചുവിനെ നേരത്തെ ഷോറൂമിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ കഴിഞ്ഞ ദിവസം രാത്രിയിൽ പതുങ്ങി നിന്ന രഞ്ചുവും കൂട്ടാളികളും രാത്രി എട്ടരയോടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 

ഷോറൂമിനു പുറത്തു നിന്ന ടോമിയെ തല്ലി വീഴ്ത്തിയ ശേഷം രഞ്ചു കൈവിരൽ കടിച്ചു മുറിക്കുകയായിരുന്നു. ഇയാൾക്കൊപ്പം മൂന്നു പേർ കൂടി അക്രമണം നടത്താൻ കൂട്ടു നിന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി കട്ടപ്പന പൊലീസ് അറിയിച്ചു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ആദ്യം കണ്ടത് മരത്തിനു മുകളിൽ; സമ്പത്തിനെ കുറിച്ച് മൈഥിലി

കൊച്ചി: നടി മൈഥിലിയും ആർട്ടിടെക്റ്റ് സമ്പത്തും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ച. ഇന്നലെ ഗുരുവായൂരിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം തന്‍റെ പ്രണയത്തെ കുറിച്ചും സമ്പത്തിനെ കണ്ടെത്തിയതിനെ കുറിച്ചും മൈഥിലി പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 

മരത്തിനു മുകളിൽ വച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടതെന്ന് മൈഥിലി പറയുന്നു. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്തായിരുന്നു ആദ്യ കാഴ്ച്ച. വസ്‌തു എടുക്കുന്നതിന്‍റെ ആവശ്യത്തിന് താനും അമ്മയും അതേ സ്ഥലത്ത് വന്നിരുന്നു. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം പ്രണയമായി മാറി. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോടെ ലൗ കം അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതെന്നും മൈഥിലി പറയുന്നു. 

ഗുരുവായൂരിലെ താലികെട്ടിനു ശേഷം കൊച്ചിയിൽ വച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. ജോജു ജോർജ്, ശ്രിന്ദ, ശ്വേതാ മേനോൻ, അഹാന, ഗ്രേസ് ആന്‍റണി, സിദ്ധാർഥ് ഭരതൻ, അബു സലീം തുടങ്ങി നിരവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. 

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമാ രംഗത്തെത്തുന്നത്. ലോഹം എന്ന ചിത്രത്തിലെ നായികയായി. കേരളാ കഫേ, ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ, സാൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, ഹണി ബീ, നാടോടി മന്നൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ചട്ടമ്പി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. 


Share it:

Idukki

Post A Comment: