www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Share it:



കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. പേരൂരിലാണ് അപകടം നടന്നത്. ചെറുവാണ്ടൂർ വെട്ടിക്കൽ നവീൻ (15), കിഴക്കെമാന്തോട്ടത്തിൽ അമൽ (16) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു. 

ഉച്ചയ്ക്കാണ് അപകടം നടന്നത്. നാല് പേരാണ് കുളിക്കാനായി ആറ്റിൽ ഇറങ്ങിയത്. ഇതിൽ ഇവർ രണ്ട് പേരും ഒഴുക്കിൽപെടുകയായിരുന്നു. ആറ്റിൽ മീൻ പിടിച്ചുകൊണ്ടു നിന്നവർ കുട്ടികളുടെ നിലവിളി കേട്ട് രക്ഷാ പ്രവർത്തനം നടത്തി. ഉടൻ തന്നെ ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമാനൂരിലെയും മാന്നാറിലെയും സ്‌കൂൾ വിദ്യാർഥികളാണ് മരിച്ചത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

തെളിവ് ലഭിച്ചു; വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യം 

കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. പരാതി സാധൂകരിക്കുന്ന തെളിവുകൾ പനമ്പിള്ളിയിലെ ബോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലഭിച്ചതായി കമ്മിഷ്ണർ വ്യക്തമാക്കി. ഇതോടെ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. 

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മിഷ്ണർ കൊച്ചിയിൽ വ്യക്തമാക്കി. 

ഇതിനിടെ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ  രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ  പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ്  വിജയ് ബാബു വിദേശത്തേക്ക് പോയത്. 

ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പൊലീസ് കേസെടുത്തു.


Share it:

Kerala

Post A Comment: