www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വൻ ചന്ദനമോഷണം; ഏലത്തോട്ടത്തിലെ മരങ്ങൾ മുറിച്ചു കടത്തി

Share it:



ഇടുക്കി: സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ വൻ ചന്ദന മോഷണം. ഇടുക്കി രാമക്കൽമേട്ടിലാണ് സഹോദരങ്ങളുടെ തോട്ടത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ വെട്ടിക്കടത്തിയത്. രാമക്കൽമെട്ട് സ്വദേശികളായ പുല്ലാട്ട് രാഹുൽ, സഹോദരൻ രാഗി എന്നിവരുടെ കൃഷിയിടത്തിലെ ചന്ദന മരങ്ങളാണ് മുറിച്ചു കടത്തിയത്.  

തോട്ടത്തിൽ നിന്ന 19 മരങ്ങളാണ് മുറിച്ചത്. ഇതിൽ അഞ്ചെണ്ണം കടത്തിക്കൊണ്ടു പോയി. ചെറു മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്തു. 35 സെന്‍റീമീറ്റർ വരെ വണ്ണമുണ്ടായിരുന്ന മരങ്ങളാണ് മുറിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഉടമകൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 

ഒരാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. ചന്ദനം മുറിച്ചു കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചിട്ടുണ്ട്. ഉടമകൾ നൽകിയ പരാതിയിൽ നെടുങ്കണ്ടം പൊലീസും, വനം വകുപ്പും അന്വേഷണമാരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി തോട്ടത്തിൽ പണികൾ നടക്കുന്നില്ലായിരുന്നുവെന്ന് ഉടമ പറഞ്ഞു. മരങ്ങളുടെ കുറ്റിയും ശിഖരങ്ങളും കൃഷിയിടത്തിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


Share it:

Crime

Idukki

Mostreaded

Post A Comment: