സ്ത്രീകളിലെ സ്തനാർബുദം നാൾക്കുനാൾ വർധിച്ചു വരികയാണ്. ഇതോടെ തന്നെ സ്‌തനങ്ങളുടെ സംരക്ഷണം സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ട്. മറ്റുള്ള അവയവങ്ങളെ പോലെ തന്നെ സുരക്ഷിതമായും വൃത്തിയായും സംരക്ഷിക്കേണ്ട ഒന്നാണ് സ്തനങ്ങൾ. എന്നാൽ തിരക്കേറിയ ജീവിതത്തിൽ ഇതിനു പലരും മിനക്കെടാറില്ല.
ഇതിനാൽ തന്നെ സ്‌തനങ്ങളിൽ ചൊറിച്ചിൽ പോലുള്ള അസുഖങ്ങൾ പിടിപെടാറുണ്ട്. ഇത് ചിലപ്പോഴൊക്കെ അർബുദമാണെന്ന് തെറ്റിധരിക്കാറുമുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചിലുകൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാധാരണയായി സ്ത്രീകളുടെ സ്തനങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകുന്ന കാരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചൂട്
ചൂടുള്ള കാലാവസ്ഥ ശരീരത്തിൽ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിൽ പ്രധാനമാണ് സ്‌തനങ്ങളിൽ ചൊറിച്ചിലുണ്ടാകുന്നതും. ചൂട് സമയത്ത് ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുന്നതും ഇടക്കിടെ സ്‌തനങ്ങൾ വൃത്തിയാക്കുന്നതും ഈ പ്രതിസന്ധി കുറക്കും.
തണുത്ത കാലാവസ്ഥ
ചൂടുകാലത്തെ പോലെ തന്നെ തണുത്തതും വരണ്ടതുമായ കാലാവസ്ഥയിലും സ്തനങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. സ്തനങ്ങളിലും മുലക്കണ്ണുകളിലും ഈ സമയത്ത് ചൊറിച്ചിലുണ്ടാകാം. ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരം കൂടുതൽ വരണ്ടതാകും. അതിനാൽ ചൂടുവെള്ളം വേണ്ട. ശരീരം തുടച്ച് ഈർപ്പരഹിതമാക്കിയതിന് ശേഷം ക്രീമോ ഓയിന്‍റ്മെന്‍റോ പുരട്ടുക.
സോപ്പ്
സ്തനങ്ങളിൽ സോപ്പ് മാറി മാറി ഉപയോഗിക്കുന്നതും ചൊറിച്ചിലിന് കാരണമാകാറുണ്ട്. സുഗന്ധമുള്ള സോപ്പുകൾ മാറി ഉപയോഗിക്കുന്നത് അലർജിയ്ക്ക് കാരണമാകാം.
അടിവസ്ത്രങ്ങൾ
അടിവസ്ത്രത്തിലെ ഇലാസ്റ്റിക്കുമായോ നിറങ്ങളുമായോ ശരീരം പ്രതിപ്രവർത്തിക്കുന്നതിന്‍റെ ഫലമായും ചൊറിച്ചിലുണ്ടാകാം. ഇത് ആദ്യം ബാധിക്കുന്നത് മുലക്കണ്ണ് പോലുള്ള ഭാഗങ്ങളെ ആയിരിക്കും. ഇറുകിപ്പിടിച്ച ബ്രാ ധരിക്കുന്നത് ചൊറിച്ചിലിന് ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ ചൊറിച്ചിലിനെക്കാൾ വേദന അനുഭവപ്പെടാറുണ്ട്. ശരിയായ അളവിലുള്ള ബ്രാ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
മുലയൂട്ടൽ
കുഞ്ഞ് പാൽ കുടിക്കുന്ന രീതി മുതലായവ ചൊറിച്ചിലിന് കാരണമാകാറുണ്ട്. സ്തനങ്ങളും മുലക്കണ്ണുകളും കഴുകി തുടച്ച് വൃത്തിയായി സൂക്ഷിക്കുക.
ആർത്തവ വിരാമം
ആർത്തവ വിരാമത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥകൾ നിമിത്തം ശരീരത്തിൽ എവിടെയും ചൊറിച്ചിൽ ഉണ്ടാകാം. ചർമ്മം വരണ്ടുപോകുന്നതിനാലും ഈർപ്പം നിലനിർത്താൻ കഴിയാതെ വരുന്നതിനാലുമാണ് പ്രശ്‌നം തലപൊക്കുന്നത്. ജനനേന്ദ്രിയത്തിലും സ്തനങ്ങളിലുമാണ് സാധാരണയായി ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ഈ സമയത്ത് ശരീരം വൃത്തിയായി തന്നെ സൂക്ഷിക്കണം.
#nipple_itching_reasons #itching_in_nipple_area
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി
കൊയിലാണ്ടി: യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായതിലുള്ള മനോവിഷമമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൊയിലാണ്ടി ചേലയിൽ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി കരുതി വച്ചിരുന്ന സ്വർണാഭരണങ്ങൾ വരെ റമ്മി കളിക്കായി നഷ്‌ടപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതി പൊടുന്നനെ ഒരു ദിവസം ആത്മഹത്യ ചെയ്‌തത് വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരുന്നു.
തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.
ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.
ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവെച്ചു.
ഇതോടൊപ്പം ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.
Post A Comment: