
ഇടുക്കി: സോഷ്യൽ മീഡിയവഴിയുള്ള പരിചയം മുതലാക്കി പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പ്രചപിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുമളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് അറക്കുളം മൂന്നുങ്കവയൽ ചിറക്കൽ ബിനോയ് (42) പിടിയിലായത്.
അലക്‌സ് എന്ന പേരിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ചിത്രങ്ങൾ കൈക്കലാക്കുന്നതായിരുന്നു രീതി.
കുമളി പൊലീസിനു ലഭിച്ച പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ കട്ടപ്പന കൽത്തൊട്ടി കോടാലിപ്പാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ഐറ്റി ആക്റ്റ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
തീയേറ്ററിൽ വെടിവയ്പ്പ്; ഒരാൾക്ക് പരുക്ക്
ബംഗളൂരു: കെ.ജി.എഫ് ടു കാണുന്നതിനിടെ തീയേറ്ററിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിച്ചു. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം നടന്നത്. വെടിവയ്പ്പിൽ ഒരാൾക്ക് പരുക്കേറ്റു. വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിയെ (27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളത്തിനിടെ അക്രമി ഓടിരക്ഷപ്പെട്ടു.
സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയ വസന്തകുമാര്‍, മുന്നിലെ സീറ്റിലേക്ക് കാല്‍ വച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇത് മുന്നിലിരുന്നയാള്‍ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കുതര്‍ക്കത്തിന് ശേഷം പുറത്തേയ്ക്ക് പോയ യുവാവ്, കൈത്തോക്കുമായി തിരികെയെത്തി വസന്തകുമാറിനുനേരെ തുടരെത്തുടരെ വെടിവയ്ക്കുകയായിരുന്നു. അക്രമി മൂന്നുതവണ വെടിയുതിര്‍ത്തപ്പോള്‍, രണ്ടുതവണ വസന്തകുമാറിന് വെടിയേറ്റു.
വെടിവയ്പ്പിനെത്തുടര്‍ന്ന് തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. പിന്നാലെ, സ്ഥലത്തെത്തിയ പൊലീസാണ് പരുക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്. വയറ്റില്‍ വെടിയേറ്റ ഇയാള്‍ അപകടനില തരണം ചെയ്തതായും പ്രതിയെ പിടികൂടാനായി രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
Post A Comment: