www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മകളുടെ മുന്നിൽ നഗ്നതാ പ്രദർശനം; അഛൻ അറസ്റ്റിൽ

Share it:



വെഞ്ഞാറമൂട്: മകളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കന്യാകുളങ്ങര ഗവ. ആശുപത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.  

ഇതിനിടെ ഇവിടെയെത്തിയ പിതാവു വാക്കു തർക്കത്തിലാകുകയും പ്രായപൂർത്തിയാകാത്ത മകൾ നോക്കി നിൽക്കെ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. കേസിൽ വെട്ടുകാട് ജൈൻ നിവാസിൽ വിജിൻ വിക്‌ടർ (27) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് സിഐ സൈജു നാഥിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

മറ്റൊരു കേസിൽ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് പിതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച മകനും അറസ്റ്റിലായി. വെഞ്ഞാറമൂട് മുക്കുന്നൂര്‍ ത്രിവേണി ജംഗ്ഷന്‍ എസ്എസ് ഭവനില്‍ സുകുമാരന്‍ (65) നെ വെട്ടിപ്പരിക്കേല്‍പ്പിച്ച മകന്‍ സുധീഷ് കുമാര്‍ (27) നെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ്‌ചെയ്തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി 

കൊയിലാണ്ടി: യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായതിലുള്ള മനോവിഷമമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൊയിലാണ്ടി ചേലയിൽ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി കരുതി വച്ചിരുന്ന സ്വർണാഭരണങ്ങൾ വരെ റമ്മി കളിക്കായി നഷ്‌ടപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതി പൊടുന്നനെ ഒരു ദിവസം ആത്മഹത്യ ചെയ്‌തത് വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരുന്നു. 

തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. 

കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.

ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവെച്ചു.

ഇതോടൊപ്പം ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.


Share it:

Crime

Post A Comment: