www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മൂന്ന് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; കട്ടപ്പനയിൽ 76 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: പരിചയം മുതലാക്കി മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ (വർഗീസ്-76) ആണ് അറസ്റ്റിലായത്. ചൈൽഡ് ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്.  

സഹോദരിമാരായ 13, ഒൻപത് വയസുള്ള കുട്ടികളെയും മറ്റൊരു ഒൻപതു വയസുള്ള കുട്ടിയെയുമാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈസ്റ്റർ സമയത്തായിരുന്നു പീഡന ശ്രമം. കുട്ടികൾ വിവരം മാതാപിതാക്കളോട് പറയുകയും മാതാപിതാക്കൾ വിവരം ചൈൽഡ് ലൈന് കൈമാറുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചു.

ഡിവൈഎസ്പി പി.വി നിഷാദ് മോന്‍റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്.ഐ ദിലീപ് കുമാർ, എഎസ്ഐ ഹരികുമാർ, പൊലീസ് ഓഫീസർമാരായ ടി.വി റെജിമോൻ, സുമേഷ് തങ്കപ്പൻ, പ്രദീപ്, സുരേഷ് ബി ആന്‍റോ, വനിതാ ഉദ്യോഗസ്ഥരായ റസിയ, സന്ധ്യ, പ്രീതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

തെളിവ് ലഭിച്ചു; വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യം 

കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. പരാതി സാധൂകരിക്കുന്ന തെളിവുകൾ പനമ്പിള്ളിയിലെ ബോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലഭിച്ചതായി കമ്മിഷ്ണർ വ്യക്തമാക്കി. ഇതോടെ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. 

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മിഷ്ണർ കൊച്ചിയിൽ വ്യക്തമാക്കി. 

ഇതിനിടെ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ  രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ  പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ്  വിജയ് ബാബു വിദേശത്തേക്ക് പോയത്. 

ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പൊലീസ് കേസെടുത്തു.


Share it:

Idukki

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light