www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറ് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ഇരുപത്തിയെട്ടര വർഷം കഠിന തടവ്

Share it:

തിരുവനന്തപുരം: ആറ് വയസുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത്തിയെട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശി സെൽജിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒൻപതുമാസം കൂടി ശിക്ഷ അനുഭവിക്കണം. 

കോഴിക്കോട് സ്വദേശിനിയായ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടി പഠനത്തിനായി അമ്മയുടെ സഹോദരിയുടെ വീട്ടിൽ നിൽക്കുമ്പോഴായിരുന്നു പീഡനം. 2017 മുതൽ ഒരു വർഷക്കാലം പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി ആർ.എസ്. വിജയമോഹൻ ഹാജരായി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ് 

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം  ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500  രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്. 

പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം,  എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.


Share it:

Crime

Post A Comment: