ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
 
 
 
 
 
 
 

 
Post A Comment: