www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗർഭിണിയായ ഭാര്യയെ ഭർത്താവ് കക്കൂസ് ക്ലീനർ കുടിപ്പിച്ച് കൊന്നു

Share it:



ഹൈദ്രാബാദ്: ഗർഭിണിയായ ഭാര്യയെ ഭർത്താവ് കക്കൂസ് വൃത്തിയാക്കുന്ന ലോഷൻ കുടിപ്പിച്ച് കൊന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വർണിയിലെ രാജാപേട്ട് തണ്ട എന്ന സ്ഥലത്താണ് സംഭവം. കല്യാണിയെന്ന യുവതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് തരുൺ ഒളിവിലാണ്. ബുധനാഴ്ച്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 

തരുൺ കല്യാണിയെ നിർബന്ധിച്ച് കക്കൂസ് ശുചിയാക്കുന്ന ലോഷൻ കുടിപ്പിക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. നാല് മാസം മുമ്പാണ് കല്യാണി ഗർഭിണിയായത്. ഇതോടെ തരുണിന്‍റെ പീഡനം വർധിച്ചു. ഭാര്യ സുന്ദരിയല്ലെന്നാരോപിച്ചായിരുന്നു ഉപദ്രവം. കൂടുതൽ സ്ത്രീധനവും ഇയാൾ ആവശ്യപ്പെട്ടിരുന്നു.  

പതിവ് വഴക്കിനിടെ തരുൺ കല്യാണിയെ നിർബന്ധിച്ച് ക്ലീനിങ് ലിക്വീഡ് കുടിപ്പിക്കുകയായിരുന്നു. ഇത് കഴിച്ചതോടെ കല്യാണിയുടെ നില ഗുരുതരമായി. സംഭവം അറിഞ്ഞ വീട്ടുകാർ കല്യാണിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തരുണിനും കുടുംബത്തിനുമെതിരെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പ്രതികൾക്കെതിരെ 302, 304ബി, 498 എ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ആദ്യം കണ്ടത് മരത്തിനു മുകളിൽ; സമ്പത്തിനെ കുറിച്ച് മൈഥിലി

കൊച്ചി: നടി മൈഥിലിയും ആർട്ടിടെക്റ്റ് സമ്പത്തും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ച. ഇന്നലെ ഗുരുവായൂരിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം തന്‍റെ പ്രണയത്തെ കുറിച്ചും സമ്പത്തിനെ കണ്ടെത്തിയതിനെ കുറിച്ചും മൈഥിലി പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 

മരത്തിനു മുകളിൽ വച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടതെന്ന് മൈഥിലി പറയുന്നു. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്തായിരുന്നു ആദ്യ കാഴ്ച്ച. വസ്‌തു എടുക്കുന്നതിന്‍റെ ആവശ്യത്തിന് താനും അമ്മയും അതേ സ്ഥലത്ത് വന്നിരുന്നു. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം പ്രണയമായി മാറി. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോടെ ലൗ കം അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതെന്നും മൈഥിലി പറയുന്നു. 

ഗുരുവായൂരിലെ താലികെട്ടിനു ശേഷം കൊച്ചിയിൽ വച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. ജോജു ജോർജ്, ശ്രിന്ദ, ശ്വേതാ മേനോൻ, അഹാന, ഗ്രേസ് ആന്‍റണി, സിദ്ധാർഥ് ഭരതൻ, അബു സലീം തുടങ്ങി നിരവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമാ രംഗത്തെത്തുന്നത്. ലോഹം എന്ന ചിത്രത്തിലെ നായികയായി. കേരളാ കഫേ, ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ, സാൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, ഹണി ബീ, നാടോടി മന്നൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ചട്ടമ്പി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. 


Share it:

Crime

Post A Comment: