www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തി നശിച്ചു

Share it:



ഇടുക്കി: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു തീ പിടിച്ചു. ഇടുക്കി ചേറ്റുകുഴിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്‌കൂട്ടർ ഓടിച്ചിരുന്ന ഉടമ പൊടുന്നനെ ചാടിയിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു.

സ്‌കൂട്ടറിനു പിന്നാലെ വന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് സ്‌കൂട്ടറിൽ നിന്നും പുക ഉയരുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയത്. നെറ്റിത്തൊഴു സ്വദേശി വിൽസന്‍റെ സ്‌കൂട്ടറാണ് ഓട്ടത്തിനിടെ കത്തിയത്. 

ഓട്ടോ ഡ്രൈവർ കാര്യം പറഞ്ഞതോടെ റോഡരികിൽ സ്‌കൂട്ടർ നിർത്തിയ വിൽസൺ ചാടിയിറങ്ങിയതിനാൽ അപകടം ഒഴിവായി. പുക വരുന്നത് എന്താണെന്ന് നോക്കാൻ തുടങ്ങിയതോടെ വാഹനത്തിനുള്ളിൽ നിന്നും തീയും പുറത്തേക്ക് വന്നു. ഒന്നര ലക്ഷം കിലോമീറ്ററിലധികം ഓടിയതാണ് സ്‌കൂട്ടർ. കാലപ്പഴക്കമാണ് അപകട കാരണമെന്ന് കരുതുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി 

കൊയിലാണ്ടി: യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായതിലുള്ള മനോവിഷമമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൊയിലാണ്ടി ചേലയിൽ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി കരുതി വച്ചിരുന്ന സ്വർണാഭരണങ്ങൾ വരെ റമ്മി കളിക്കായി നഷ്‌ടപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതി പൊടുന്നനെ ഒരു ദിവസം ആത്മഹത്യ ചെയ്‌തത് വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരുന്നു. 

തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. 

കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.

ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവെച്ചു.

ഇതോടൊപ്പം ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.


Share it:

Idukki

Post A Comment: