www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിക്കൊപ്പം അധ്യാപികയുടെ കിടിലൻ ഡാൻസ്

Share it:



ന്യൂഡെൽഹി: ചൂരലുമായി ക്ലാസ് മുറിയിലെത്തുന്ന അധ്യാപികമാരൊക്കെ ഇപ്പോൾ പഴങ്കയാകുകയാണ്. കളിയും ചിരിയുമായി കുട്ടികളെ കൈയിലെടുക്കുന്നതാണ് ഇപ്പോഴത്തെ പഠന രീതി. ഇത്തരത്തിൽ കുട്ടികളെ കൈയിലെടുക്കാൻ ഒരു അധ്യാപിക നടത്തിയ ശ്രമമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഡെൽഹിയിലെ ഒരു സർക്കാർ സ്‌കൂളിൽ നിന്നുള്ളതാണ് ദൃശ്യം. ക്ലാസ് മുറിയിൽ കുട്ടികൾക്കൊപ്പം നൃത്തം ചെയ്‌താണ് അധ്യാപിക മനു ഗുലാത്തി വൈറലായത്. അധ്യാപികയുടെ നൃത്തം കണ്ട് വിദ്യാർഥികൾ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നതും വീഡിയോയിൽ കാണാം.  

ഇംഗ്ലീഷ് ഭാഷാ പഠനവും പിന്നെ കുറച്ച് ഹരിയാൻവി സംഗിതവും, ഞങ്ങളുടെ സ്‌കൂൾ ദിനത്തിന്‍റെ അവസാന ദിനക്കാഴ്ച്ച എന്ന് കുറിച്ചുകൊണ്ട് ഗുലാത്തി തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 

ഹരിയാൻവി പാട്ടിനൊപ്പം ക്ലാസിലെ കുട്ടി ചുവടു വക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. വിദ്യാർഥിനിക്കൊപ്പം മനു ഗുലാത്തിലും ചുവടു വച്ചു. സോഷ്യൽ മീഡിയയിൽ വീഡിയോ ഇപ്പോൾ വൈറലാണ്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ആദ്യം കണ്ടത് മരത്തിനു മുകളിൽ; സമ്പത്തിനെ കുറിച്ച് മൈഥിലി

കൊച്ചി: നടി മൈഥിലിയും ആർട്ടിടെക്റ്റ് സമ്പത്തും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ച. ഇന്നലെ ഗുരുവായൂരിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം തന്‍റെ പ്രണയത്തെ കുറിച്ചും സമ്പത്തിനെ കണ്ടെത്തിയതിനെ കുറിച്ചും മൈഥിലി പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 

മരത്തിനു മുകളിൽ വച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടതെന്ന് മൈഥിലി പറയുന്നു. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്തായിരുന്നു ആദ്യ കാഴ്ച്ച. വസ്‌തു എടുക്കുന്നതിന്‍റെ ആവശ്യത്തിന് താനും അമ്മയും അതേ സ്ഥലത്ത് വന്നിരുന്നു. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം പ്രണയമായി മാറി. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോടെ ലൗ കം അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതെന്നും മൈഥിലി പറയുന്നു. 

ഗുരുവായൂരിലെ താലികെട്ടിനു ശേഷം കൊച്ചിയിൽ വച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. ജോജു ജോർജ്, ശ്രിന്ദ, ശ്വേതാ മേനോൻ, അഹാന, ഗ്രേസ് ആന്‍റണി, സിദ്ധാർഥ് ഭരതൻ, അബു സലീം തുടങ്ങി നിരവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. 

പത്തനംതിട്ട കോന്നി സ്വദേശിനിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമാ രംഗത്തെത്തുന്നത്. ലോഹം എന്ന ചിത്രത്തിലെ നായികയായി. കേരളാ കഫേ, ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ, സാൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, ഹണി ബീ, നാടോടി മന്നൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ചട്ടമ്പി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. 


Share it:

Video

Viral

Post A Comment: