www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

17 കാരി പ്രസവിച്ചു; ഉത്തരവാദി 12 കാരനെന്ന് മൊഴി

Share it:



തഞ്ചാവൂർ: വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 17 കാരി പ്രസവിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടി ആശുപത്രിയിൽ എത്തിയത്. വയറുവേദനയാണെന്നാണ് കുട്ടി ഡോക്‌ടറോട് പറഞ്ഞത്. ഡോക്‌ടർ നടത്തിയ പരിശോധനയിൽ കുട്ടി ഒൻപത് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. 

അടുത്ത ദിവസം തന്നെ കുട്ടി പ്രസവിക്കുകയും ചെയ്‌തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അയൽവാസിയായ 12 കാരനാണ് ഗർഭത്തിന് ഉത്തരവാദിയെന്നാണ് പെൺകുട്ടിയുടെ മൊഴി. 12 കാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  

അതേസമയം പെൺകുട്ടിയെ മറ്റാരെങ്കിലും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കുട്ടി ഗർഭിണി ആയ വിവരം അറിഞ്ഞില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നിലവിൽ പോക്‌സോ വകുപ്പു പ്രകാരമാണ് 12 കാരനെതിരെ കേസെടുത്തിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


Share it:

Crime

Post A Comment: