www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീഡനം ചെറുത്തു; 24 കാരിയെ ഓടുന്ന ട്രെയിനിൽ നിന്നും ചവിട്ടി പുറത്തിട്ടു

Share it:



ഭോപ്പാൽ: പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്നും ചവിട്ടി താഴെയിട്ടു. ഖജ്രാവോ- മഹോബ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശ് സ്വദേശിനിയായ 24കാരിയാണ് ചികിത്സയിൽ കഴിയുന്നത്.

മധ്യപ്രദേശിലെ ഛത്തർപൂരിൽ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. യുവതി ഭാഗേശ്വർ ധാം ക്ഷേത്രം സന്ദർശിക്കാനായാണ് ഛത്തർപൂരിലെ ഖജ്റാവോയിൽ എത്തിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് ബുധനാഴ്ച്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം.  

വൈകിട്ട് 5.15ന് ഖജ്റാവോയിൽ നിന്ന് തിരിച്ച ട്രെയിനിലെ ജനറൽ കോച്ചിലാണ് യുവതി യാത്ര ചെയ്‌തിരുന്നത്. തീവണ്ടി സ്റ്റേഷൻ വിടുന്നതിനു മുമ്പ് മറ്റൊരാളും ഇതേ കമ്പാർട്ട്മെന്‍റിൽ കയറിയിരുന്നു. 

യാത്രക്കിടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി. യുവതിയും പ്രതിയും മാത്രമായിരുന്നു കോച്ചിലുണ്ടായിരുന്നത്. തന്നെ സമീപിച്ച പ്രതി അശ്ലീല ചുവയിൽ സംസാരിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുഖത്തടിച്ചെന്നും യുവതി പറഞ്ഞു. തുടർന്ന് തൊട്ടടുത്ത കോച്ചിലേക്ക് ഓടിയെങ്കിലും ഇവിടെയും മറ്റാരും ഉണ്ടായിരുന്നില്ല. 

ഇതിനിടെ കയറി പിടിക്കാൻ ശ്രമിച്ച പ്രതിയുടെ കൈ വിരൽ കടിച്ചു മുറിക്കാൻ ശ്രമിച്ചു. ഇതോടെ അക്രമാസക്തനായ പ്രതി തീവണ്ടിയിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിച്ചു. വാതിലിന്‍റെ ഹാൻഡിലിൽ പിടുത്തം കിട്ടിയതിനാൽ കുറച്ച് നേരം പിടിച്ചുതൂങ്ങീ കിടന്നു. തുടർന്ന് പ്രതി കൈകളിൽ വീണ്ടും ചവിട്ടുകയും ഇതോടെ താഴെ വീഴുകയായിരുന്നുവെന്നും യുവതി പറഞ്ഞു. റെയിൽവെ ജീവനക്കാരാണ് യുവതിയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പൊറൊട്ട ശ്വാസനാളത്തിൽ കുടുങ്ങി കുട്ടി മരിച്ചു 

ഇടുക്കി: പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ കാർത്തികിന്‍റെ മകൻ സന്തോഷ് (9) ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. 

കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി പൊറൊട്ട കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടി ശർദിക്കുകയും പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. തുടർന്ന് ശനിയാഴ്ച്ച രാവിലെ കുട്ടിയെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ശ്വാസനാളത്തിൽ പൊറൊട്ട കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. കുട്ടി നേരത്തെ അപസ്‌മാരത്തിനു ചികിത്സ തേടിയിരുന്നതാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 


Share it:

National

Post A Comment: