ലക്‌നൗ: പശുവിനെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മജീദ് എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം നടന്നത്. ഏപ്രിൽ 23ന് നടന്ന സംഭവത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
അയൽവാസിയായ ജിതേന്ദ്ര യാദവാണ് മജീദ് പശുവിനെ ലൈംഗികമായി ഉപയോഗിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ സഹിതമാണ് പശുവിന്‍റെ ഉടമ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
ഇരയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു
കൊച്ചി: സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് നടൻ വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം നിലനിൽക്കെ പരാതിക്കാരിയുടെ പേര് ഫെയ്‌സ് ബുക്ക് ലൈവിൽ വെളിപ്പെടുത്തി നടൻ വിജയ് ബാബു.
ഇന്നലെ രാത്രിയിലാണ് അപ്രതീക്ഷിതമായി ഫെയ്‌സ് ബുക്ക് ലൈവിൽ വന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ലൈവ് വീഡിയോ വളരെ വേഗം വൈറലാകുകയും നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തു.
തന്‍റെ ഒരു സിനിമയിലെ നായികയാണ് ഇരയെന്നും ഇവിടെ താനാണ് ഇരയാക്കപ്പെട്ടതെന്നും ഇവരുമായുള്ള എല്ലാ ചാറ്റുകളും വേണ്ടി വന്നാൽ പുറത്തു വിടുമെന്നും വിജയ് ബാബു വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.
ഇതിനിടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിജയ് ബാബുവിനെതിരെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബു നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്. നടന്നത് അതിക്രൂര ബലാൽസംഗമാണെന്നും മദ്യം നൽകി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നഗ്നവീഡിയോ റെക്കോർഡ്ചെയ്തു. ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ തുറന്ന് പറച്ചിൽ.
Post A Comment: