www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഒൻപത് ഭാര്യമാരിൽ ഒരാളുമായി വിവാഹ മോചനത്തിനൊരുങ്ങി ആർതർ

Share it:



ബ്രസീലിയ: ഒരു ഭാര്യയുമായി കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടു പെടുന്നവരാണ് പലരും. എന്നാൽ ഒൻപത് ഭാര്യമാരുമായി കുടുംബ ജീവിതം നയിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ആർതർ ഒ ഉർസോ എന്ന ബ്രസീലിയൻ മോഡൽ. ഒൻപത് ഭാര്യമാരിൽ ഒരാളിൽ നിന്നും വിവാഹ മോചനം നേടാനുള്ള ആർതറിന്‍റെ നീക്കത്തോടെ ഇയാൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.  

നേരത്തെ തന്നെ ആർതറിന്‍റെ ഒൻപത് ഭാര്യമാരുടെ വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. പരിഭവങ്ങളില്ലാതെ ഒൻപത് പേരെയും ഒരുപോലെ പരിചരിക്കാറുണ്ടെന്നാണ് ആർതർ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഭാര്യമാരുമായി കിടക്ക പങ്കിടുന്നതിനു ടൈം ടേബിൾ വച്ചിരുന്നതായും ആർതർ പറഞ്ഞു. 


എന്നാൽ ഈ രീതി ഭാര്യമാരിൽ അസ്വസ്ഥതയുണ്ടാക്കി. പലർക്കും താൽപര്യമില്ലാതെ തന്നെ തന്നോടോപ്പം കിടക്ക പങ്കിടേണ്ടി വന്നു. ഇത് പരിഹരിക്കാനായി ടൈംടൈബിൾ സംവിധാനം ഒഴിവാക്കിയെന്നും ഇതോടെ ഇപ്പോൾ സ്വാഭാവികമായി മാത്രമാണ് ഭാര്യമാർക്കൊപ്പം കിടക്കുന്നതെന്നും ആർതർ പറയുന്നു. 


ഭാര്യമാർക്ക് സമ്മാനങ്ങൾ കൈമാറുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ചില ഭാര്യമാർക്ക് അസൂയയുണ്ടാകാറുണ്ടെന്നും ആർതർ ചൂണ്ടിക്കാട്ടുന്നു. ഒൻപത് ഭാര്യമാരിൽ ഒരാളെ പിരിയാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ആർതർ. മറ്റു ഭാര്യമാരെ ഉപേക്ഷിച്ച് താനുമായി മാത്രം കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന ആവശ്യം ഉന്നയിച്ചതാണ് ഇവരെ വെറുക്കാനുള്ള കാരണമത്രേ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

തെളിവ് ലഭിച്ചു; വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യം 

കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. പരാതി സാധൂകരിക്കുന്ന തെളിവുകൾ പനമ്പിള്ളിയിലെ ബോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലഭിച്ചതായി കമ്മിഷ്ണർ വ്യക്തമാക്കി. ഇതോടെ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. 

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മിഷ്ണർ കൊച്ചിയിൽ വ്യക്തമാക്കി. 

ഇതിനിടെ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ  രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ  പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ്  വിജയ് ബാബു വിദേശത്തേക്ക് പോയത്. 

ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പൊലീസ് കേസെടുത്തു.


Share it:

Viral

Post A Comment: