ലക്‌നൗ: റെയിൽപാളം വിണ്ടുകീറിയത് കണ്ട സ്ത്രീ സ്വന്തം സാരി അഴിച്ച് വീശി ട്രെയിൻ നിർത്തി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഓംവതി എന്ന സ്ത്രീയാണ് വലിയ അപകടത്തിൽ രക്ഷകയായത്. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ അബാഗര്‍ ബ്ലോക്കിനു സമീപമാണ് സംഭവം നടന്നത്.
വ്യാഴാഴ്ച്ച രാവിലെ എട്ടോടെ എറ്റായിലെ തുണ്ട്‌ലയിലേക്ക് പോകുകയായിരുന്ന എറ്റാ- ജലേസർ തുണ്‌ല പാസഞ്ചർ ട്രെയിനാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഗുലാരിയ ഗ്രാമവാസിയായ ഓംവതി തന്‍റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് പാളം വിണ്ടു കീറിയത് കണ്ടത്.
തുടര്‍ന്ന് ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് പാളത്തിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ് ഓംവതിയോട് കാര്യം തിരക്കിയപ്പോള്‍ വിണ്ടു കീറിയ ട്രാക്ക് അവര്‍ കാണിച്ചു.
വിദ്യാഭ്യാസം ഇല്ലെങ്കിലും ചുവന്ന പതാക ഒരു അപകട സൂചനയാണെന്ന് തനിക്ക് നന്നായി അറിയാമായിരുന്നു, ചെങ്കൊടി കാണിച്ചാല്‍ ട്രെയിന്‍ നിര്‍ത്തുമെന്ന് അറിയാമായിരുന്നു. ഇന്ന് ചുവന്ന സാരി ഉടുത്തത് നന്നായി'-ഓംവതി പറഞ്ഞു. ട്രാക്ക് അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിന് ശേഷമാണ് ട്രെയിനുകൾ ഈ വഴി കടത്തി വിട്ടത്. നൂറ് കണക്കിന് ആളുകളുടെ ജീവനാണ് തന്‍റെ ഇടപ്പെടലിലൂടെ ഓംവതി രക്ഷിച്ചത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പ്ലസ് വൺ വിദ്യാർഥിക്ക് പീഡനം; യുവാവിന് 17 വർഷം തടവ് ശിക്ഷ
ഇടുക്കി: പ്ലസ് വൺ വിദ്യാർഥിയായ ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 17 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ് കുമാറിനാണ് (21) തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പ്രതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പലതവണ കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈംഗിക പീഡനത്തിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
Post A Comment: