റിയാദ്: തുറമുഖം വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി. ട്രക്കുകളിൽ ഒളിപ്പിച്ച നിലയിൽ അൽ ഹദീത തുറമുഖം വഴി കടത്താൻ ശ്രമിച്ച 1,505, 813 ക്യാപ്റ്റഗൺ ലഹരി മരുന്നു ഗുളികളാണ് സൗദി ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.
ട്രക്കിന്‍റെ അറകളില്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം 250,000 ഗുളികകളാണ് കണ്ടെത്തിയത്. മറ്റൊരു ട്രക്കിന്‍റെ പ്രത്യേകം തയ്യാറാക്കിയ അറകളില്‍ ഒളിപ്പിച്ച 310,465 ക്യാപ്റ്റഗണ്‍ ഗുളികകളും ഒരു ട്രക്കിന്‍റെ പ്രത്യേക ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച 618,604 ക്യാപ്റ്റഗണ്‍ ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗവുമായി സഹകരിച്ച് സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. സമൂഹത്തെയും ദേശീയ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് കള്ളക്കടത്ത് തടയാനായി എല്ലാവരും സഹകരിക്കണമെന്ന് അതോറിറ്റി ആവ്യപ്പെട്ടു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
Post A Comment: