ആലപ്പുഴ: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപത്തായിരുന്നു അപകടം. എഴുപുന്ന സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്‌ണു എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: