ഇടുക്കി: ഉടമയെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വണ്ടൻമേട് പുറ്റടിയിലാണ് സംഭവം. ത്രിവേണി ഹോട്ടൽ ഉടമ സത്യൻ (57) ആണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.
വ്യാഴാഴ്ച്ച പുലർച്ചെയാണ് സത്യനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: