ഇടുക്കി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ മുൻ വൈരാഗ്യത്തെ തുടർന്ന് ക്രൂരമായി മർദിക്കുകയും വടിവാൾ റോഡിലുരസി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌ത സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ അറസ്റ്റിൽ. മാർച്ച് 14ന് നെടുങ്കണ്ടം ചേമ്പളത്ത് നടന്ന സംഭവത്തിലാണ് അറസ്റ്റ്.
സി.പി.എം. ചേമ്പളം ബ്രാഞ്ച് സെക്രട്ടറി മുള്ളുകാലായിൽ ഷാരോൺ (30), ചേമ്പളം മഠത്തിൽവീട്ടിൽ ദിപിൻ (31), വട്ടപ്പാറ പുളിമൂട്ടിൽ വീട്ടിൽ സോനു (20) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എറണാകുളം റേഞ്ച് ഐജിയുടെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഷാരോണിനെതിരെ കാപ്പ നിയമം ചുമത്താൻ അനുമതി തേടുമെന്നും പൊലീസ് അറിയിച്ചു.
ചേമ്പളം മരുതുങ്കൽ ലിനോ ബാബു (30) വിനാണ് മർദനമേറ്റത്. മാർച്ച് 14ന് വൈകിട്ട് 6.30 നായിരുന്നു സംഭവം. ഷാരോണിന്‍റെ നേതൃത്വത്തിലുള്ള സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ലിനോയുടെ മൊഴി. ആക്രമണത്തിൽ തലക്കും ദേഹമാസകലവും പരുക്കേറ്റതോടെ നാട്ടുകാരാണ് ലിനോയെ ആശുപത്രിയിൽ എത്തിച്ചത്.
നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പരുക്കേറ്റ ലിനോ ചികിത്സ തേടി. ഇതേ ദിവസം രാത്രി 11ന് ശേഷം ഷാരോണും സംഘവും ചേമ്പളം ടൗണിൽ വടിവാൾ റോഡിൽ ഉരസി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതോടെ ലിനോ കട്ടപ്പന ഡി.വൈ.എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചേമ്പളത്ത് നിന്നും ഷാരോണിനെയും മറ്റ് രണ്ട് പ്രതികളെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ പരാതിക്കാരൻ പട്ടികജാതി വിഭാഗക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ താമസം നേരിട്ടതിനാൽ, ആവശ്യപ്പെടുമ്പോൾ സ്‌റ്റേഷനിൽ ഹാജരാകണമെന്ന നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട് കേസിൽ നടപടികളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ലിനോ എറണാകുളം റേഞ്ച് ഐ.ജി.സമീപച്ചതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
പരസ്യ ലൈംഗിക ബന്ധം; ഭാര്യയെയും കാമുകനെയും ഭർത്താവ് കുത്തിക്കൊന്നു
ഹൈദ്രാബാദ്: തന്‍റെ മുന്നിൽ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭാര്യയെയും കാമുകനെയും ഭർത്താവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. രചകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരട്ട കൊലപാതകം നടത്തിയ കേസിൽ കാർ ഡ്രൈവറായ യശ്വന്ത് എന്നയാളാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
ഭാര്യയുടെ വഴിവിട്ട ബന്ധത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വിജയവാഡയിൽ താമസിച്ചിരുന്ന യശ്വന്തും ഭാര്യയും നാളുകൾക്ക് മുമ്പാണ് ഹൈദ്രാബാദിലേക്ക് താമസം മാറിയത്. ഇതോടെയാണ് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായത്. ഡ്രൈവറായതിനാൽ യശ്വന്ത് വീട്ടിൽ ഉണ്ടാവാറില്ല. ഈ സമയത്ത് കാമുകൻ വീട്ടിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.
ഭാര്യയും കാമുകനുമായ ബന്ധം അറിഞ്ഞ യശ്വന്ത് താക്കീത് നൽകിയെങ്കിലും വീണ്ടും ഇവർ ബന്ധം തുടർന്നു. പലതവണ ഇവരെ അരുതാത്ത സാഹചര്യത്തിൽ പിടികൂടുകയും ചെയ്‌തു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. വിവാഹ ബന്ധം വേർപെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഒത്തു തീർപ്പിനെന്നോണം വിജയവാഡയിലേക്ക് താമസം മാറാമെന്ന് യശ്വന്ത് ഭാര്യയോട് പറഞ്ഞു. ഇവർ ഇതിനു സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ വിജയവാഡയിലേക്ക് യാത്ര തിരിച്ച ദമ്പതികളെ കാമുകൻ അനുഗമിച്ചു. ഇതോടെ കാമുകനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് യുവതി യശ്വന്തിനോട് പറഞ്ഞു. യശ്വന്ത് അനുമതി കൊടുത്തതോടെ അൽപം മാറി നിന്ന് ഇരുവരും സംസാരിച്ചു. സംസാരത്തിനിടെ യശ്വന്ത് നോക്കി നിൽക്കെ ഇരുവരും പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
ഇത് കണ്ടതും കലികയറിയ യശ്വന്ത് രണ്ട് പേരെയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യശ്വന്ത് പിടിയിലാകുകയായിരുന്നു.
Post A Comment: