www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അന്തരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങിനു മുമ്പ് മകനും മരിച്ചു

Share it:



ഇടുക്കി: നിര്യാതയായ മാതാവിന്‍റെ സംസ്കാരം നടത്തുന്നതിനു മുമ്പ് മകനും മരിച്ചു. ഇടുക്കി മാട്ടുക്കട്ടയിലാണ് സംഭവം നടന്നത്. മാട്ടുക്കട്ട തോപ്പിൽ റാഹേൽ (102), മകൻ ആലിച്ചൻ (67) എന്നിവരാണ് ഒരു ദിവസത്തെ വ്യത്യാസത്തിൽ മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ അഞ്ചോടെയായിരുന്നു റാഹേലിന്‍റെ മരണം. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു മരണം. 

തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ 10ന് സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച്ച പുലർച്ചെ നാലരയോടെ ആലിച്ചന് ശാരീരികാസ്വസ്ഥ്യം ഉണ്ടാകുകയായിരുന്നു.  

ഉടൻ തന്നെ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടെയും സംസ്‌കാരം വെള്ളിയാഴ്ച്ച വൈകിട്ട് അയ്യപ്പൻകോവിൽ സെന്‍റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടത്തി. സിസിലിക്കുട്ടിയാണ് ആലിച്ചന്‍റെ ഭാര്യ. മോളമ്മ, മോൻസി, പരേതനായ മോനായി എന്നിവർ മക്കളാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

പരസ്യ ലൈംഗിക ബന്ധം; ഭാര്യയെയും കാമുകനെയും ഭർത്താവ് കുത്തിക്കൊന്നു 

ഹൈദ്രാബാദ്: തന്‍റെ മുന്നിൽ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭാര്യയെയും കാമുകനെയും ഭർത്താവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. രചകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരട്ട കൊലപാതകം നടത്തിയ കേസിൽ കാർ ഡ്രൈവറായ യശ്വന്ത് എന്നയാളാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. 

ഭാര്യയുടെ വഴിവിട്ട ബന്ധത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വിജയവാഡയിൽ താമസിച്ചിരുന്ന യശ്വന്തും ഭാര്യയും നാളുകൾക്ക് മുമ്പാണ് ഹൈദ്രാബാദിലേക്ക് താമസം മാറിയത്. ഇതോടെയാണ് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായത്. ഡ്രൈവറായതിനാൽ യശ്വന്ത് വീട്ടിൽ ഉണ്ടാവാറില്ല. ഈ സമയത്ത് കാമുകൻ വീട്ടിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു. 

ഭാര്യയും കാമുകനുമായ ബന്ധം അറിഞ്ഞ യശ്വന്ത് താക്കീത് നൽകിയെങ്കിലും വീണ്ടും ഇവർ ബന്ധം തുടർന്നു. പലതവണ ഇവരെ അരുതാത്ത സാഹചര്യത്തിൽ പിടികൂടുകയും ചെയ്‌തു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. വിവാഹ ബന്ധം വേർപെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. 

ഇതോടെ ഒത്തു തീർപ്പിനെന്നോണം വിജയവാഡയിലേക്ക് താമസം മാറാമെന്ന് യശ്വന്ത് ഭാര്യയോട് പറഞ്ഞു. ഇവർ ഇതിനു സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ വിജയവാഡയിലേക്ക് യാത്ര തിരിച്ച ദമ്പതികളെ കാമുകൻ അനുഗമിച്ചു. ഇതോടെ കാമുകനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് യുവതി യശ്വന്തിനോട് പറഞ്ഞു. യശ്വന്ത് അനുമതി കൊടുത്തതോടെ അൽപം മാറി നിന്ന് ഇരുവരും സംസാരിച്ചു. സംസാരത്തിനിടെ യശ്വന്ത് നോക്കി നിൽക്കെ ഇരുവരും പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. 

ഇത് കണ്ടതും കലികയറിയ യശ്വന്ത് രണ്ട് പേരെയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യശ്വന്ത് പിടിയിലാകുകയായിരുന്നു. 


Share it:

Idukki

Post A Comment: