ന്യൂഡെൽഹി: രാജ്യത്ത് ലോക്‌ഡൗൺ സമയത്ത് 85,000 പേർക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തിയായി വിവരാവകാശ രേഖ. സാമൂഹിക പ്രവർത്തകൻ ചന്ദ്രശേഖർ ഗൗറിനു ലഭിച്ച വിവരാവകാശ പ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സുരക്ഷിതമല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെയാണ് രോഗം അതിവേഗം വ്യാപിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം പകർന്നത്. 10,498 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 9521 കേസുകൾ റിപ്പോർട്ട് ചെയ്‌ത ആന്ധ്രപ്രദേശാണ് ലിസ്റ്റിൽ രണ്ടാമത്. കർണാടകയിൽ 8947 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
യുപി- 6905, തെലങ്കാന- 6505, ബീഹാർ- 5462 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും എച്ച്.ഐ.വി ബാധ കണ്ടെത്തിയിട്ടുണ്ട്. അമ്മയിൽ നിന്നും കുട്ടിയിലേക്ക് എച്ച്.ഐ.വി പകർന്ന 300 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Post A Comment: