കാസർകോട്: പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു. കോട്ടവയൽ സ്വദേശി നിതിൻ (31), ഭാര്യ ദീക്ഷ (23), വിദ്യാർഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. പയസ്വിനി പുഴയിലാണ് ഇവർ ഒഴുക്കിൽപെട്ടത്.
നിതിന്‍റെ സഹോദരന്‍റെ മകനാണ് മനീഷ്. വൈകിട്ടോടെ കുണ്ടുംകുഴിയിലാണ് സംഭവം നടന്നത്. കർണാടക സ്വദേശികളായ പത്തുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂവരും ഒഴുക്കിൽപെടുകയായിരുന്നു.
മനീഷിന്‍റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തിരച്ചിലിനൊടുവിൽ ദമ്പതികളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിലെ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Post A Comment: