ബംഗളൂരു: വണ്ണം കുറക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയ യുവ നടി മരിച്ചു. കന്നഡ നടി ചേതന രാജാണ് മരിച്ചത്. സർജറിക്ക് പിന്നാലെ ശ്വാസകോശത്തിൽ വെള്ളം ശ്വാസകോശത്തിൽ വെള്ളം കെട്ടിയതിനെ തുടർന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു. ഡോക്‌ടർമാരുടെ ചികിത്സാ പിഴവാണ് മകളുടെ മരണത്തിനു കാരണമെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
മെയ് 16നാണ് നടിയെ വണ്ണം കുറക്കുന്നതിനുള്ള പ്ലാസ്റ്റിക് സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോപ്പിന്‍റെ പരസ്യങ്ങളിലെ അഭിനയത്തിലൂടെയാണ് ഇവർ പ്രശസ്തി നേടിയത്.
ബംഗളൂരു രാജാജിനഗറിലെ ഷെട്ടീസ് കോസ്‌മെറ്റിക് സെന്‍ററിലാണ് നടി ചികിത്സ തേടിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ നടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിനു മുകളിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപം കൊണ്ടിട്ടുണ്ട്.
ഇവയുടെ രണ്ടിന്‍റെയും സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത മൂന്നു ദിവസം വ്യാപകമായി മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. 19 വരെ കേരള- ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
Post A Comment: